തലശ്ശേരി ബാർ അസോസിയേഷനിൽ റിഹേഴ്സൽ കൂട്ടുകെട്ടെന്ന് എം വി ജയരാജൻ

തലശ്ശേരി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി- കോൺഗ്രസ്സ് കൂട്ടുകെട്ട്.പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് അഭിഭാഷക പരിഷത്തിനും ലോയേഴ്‌സ് കോൺഗ്രസ്സിനും പൊതു സ്ഥാനാർഥിയാണ് മത്സര രംഗത്ത്.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ ബി ജെ പി- കോൺഗ്രസ്സ് റിഹേഴ്സൽ കൂട്ടുകെട്ടാണിതെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസ്സ് വോട്ട് കച്ചവടമെന്ന ആക്ഷേപം നിലനിൽക്കുന്ന മണ്ഡലമാണ് തലശ്ശേരി.

ഇത് ശരിവയ്ക്കും വിധമാണ് തലശേരി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസ് കൂട്ടുകെട്ട്. ബിജെപി അനുകൂല സംഘടനയായ അഭിഭാഷക പരിഷത്തും കോൺഗ്രസ്സ് അനുകൂല സംഘടനയായ ലോയേർസ് കോൺഗ്രസ്സും ഒരുമിച്ചാണ് ഇടത് അനുകൂല സംഘടനയായ ലോയേർസ് യൂണിയനെ നേരിടുന്നത്.

ബി ജെ പി, കോൺഗ്രസ്സ് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ഈ കൂട്ടുകെട്ടെന്ന് ലോയേർസ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി അഭിഭാഷക പരിഷത്ത് നേതാവ് അഡ്വ.കെ ശങ്കരനാരായണൻ പ്രസിഡണ്ട് സ്ഥാനത്തേക്കും ലോയേർസ് കോൺഗ്രസ്സ് നേതാവ് അഡ്വ.ജ്യോതി ജഗദീഷ് സെക്രട്ടറി സ്ഥാനത്തേക്കുമാണ് പൊതു സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ ബി ജെ പി- കോൺഗ്രസ്സ് റിഹേഴ്സൽ കൂട്ടുകെട്ടാണിതെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വൈസ് പ്രസിഡണ്ട്, ജോയിൻ്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ലോയേർസ് കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കാണ് ബിജെപി അനുകൂല സംഘടനയുടെ പിന്തുണ
ഈ മാസം 27 നാണ് തലശ്ശേരി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News