2011ലെ ലോക കപ്പും 2021ലെ റോഡ് സേഫ്റ്റി ലോക സിരീസും; പലതും അത്ഭുതകരമാം വിധം ആവര്‍ത്തിക്കപ്പെട്ടു!

റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡയത്തില്‍ ചരിത്രം ആവര്‍ത്തിച്ചു. 2011 ലെ ക്രിക്കറ്റ് ലോക കപ്പില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയതുപോലെ 10 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അവരെ തന്നെ വീണ്ടും മുട്ടുകുത്തിച്ച് ഒരു കിരീട നേട്ടം കൂടി. ഇതിഹാസ താരങ്ങള്‍ അണിനിരന്ന റോഡ് സേഫ്റ്റി ലോക സിരീസ് ടി20 ടൂര്‍ണമെന്റ് ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനെ 14 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്‌സ് തോല്‍പ്പിച്ചത്.

2011 ലെ ലോക കപ്പിലേതു പോലെ തന്നെ അത്ഭുതകരമാം വിധം പലതും റോഡ് സേഫ്റ്റി ലോക സിരീസിലും ആവര്‍ത്തിക്കപ്പെട്ടു. ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വന്നു എന്നതാണ് ഒന്ന്. 2011 ലെ ലോക കപ്പില്‍ തിലകരത്ന ദില്‍ഷനായിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. 9 ഇന്നിംഗ്‌സുകളില്‍ നിന്ന് 500 റണ്‍സായിരുന്നു ദില്‍ഷന്റെ സമ്പാദ്യം. റോഡ് സേഫ്റ്റി ലോക സിരീസിലും ദില്‍ഷനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. എട്ട് മത്സരത്തില്‍ നിന്ന് 45.17 ശരാശരിയില്‍ 271 റണ്‍സാണ് ദില്‍ഷന്‍ നേടിയത്.

2011 ലെ ലോക കപ്പില്‍ സച്ചിനായിരുന്നു റണ്‍വേട്ടയില്‍ രണ്ടാമന്‍. റോഡ് സേഫ്റ്റി ലോക സിരീസിലും ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് എടുത്തിരിക്കുന്നത് സച്ചിനാണ്. 7 മത്സരത്തില്‍ നിന്ന് 233 റണ്‍സാണ് സച്ചിന്‍ നേടിയത്. 2011 ലെ ലോക കപ്പില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് യുവരാജ് സിംഗ്‌സിന്റെ പ്രകടനമായിരുന്നു. 10 വര്‍ഷത്തിനിപ്പുറം ഇന്നലെയും അത് ആവര്‍ത്തിക്കപ്പെട്ടു.

റായ്പൂരില്‍ നടന്ന ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്സിനെ 14 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്സ് തോല്‍പിച്ചത്. ഇന്ത്യ ലെജന്‍ഡ്സ് മുന്നോട്ടുവെച്ച 182 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക ലെജന്‍ഡംസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ ആയുള്ളു. ഇന്ത്യയ്ക്കായി യൂസുഫ് പഠാനും (62*) യുവരാജ് സിംഗും (60) തകര്‍പ്പന്‍ ഫിഫ്റ്റികള്‍ നേടി. സച്ചിന്‍ 30 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ യുവരാജ്-.യൂസുഫ് സഖ്യം നേടിയ 85 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനു കരുത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News