സുസ്ഥിരവും മാന്യവുമായ തൊഴിൽ; കേന്ദ്രത്തിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സുസ്ഥിരവും മാന്യവുമായ തൊഴിൽ ആവശ്യപ്പെട്ടുകൊണ്ട് ദില്ലിയിൽ തൊഴിലാളികൾ, വിദ്യാർത്ഥികൾ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവർ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

എസ് എഫ് ഐ, ഡിവൈഎഫ്ഐ, സിഐടിയു എന്നീ സംഘടനകൾ സംയുക്തമായാണ് പ്രധിഷേധ പ്രകടനം നടത്തിയത്. തൊഴിൽമേഖലയും കോപ്പറേറ്റുകൾക്ക് തീറെഴുതി നൽകാതെ, തൊഴിൽ മൗലികാവകാശമായി പരിഗണിക്കണമെന്ന  ആവശ്യവുമായാണ് യുവജന സംഘടനകളും തൊഴിലാളികളും ദില്ലിയിലെ ജന്ദർ മന്ദരിൽ പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചത്.

എസ് എഫ് ഐ, ഡിവൈഎഫ്ഐ, സിഐടിയുഎന്നീ ഇടതുപക്ഷ സംഘടനകൾ ആണ് പ്രധിഷേധം സംഘടിപ്പിച്ചത്.  ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമുൾപ്പടെ  സംഘടിത മേഖലയിൽ മാത്രം 147 ലക്ഷം തൊഴിലുകളാണ് നഷ്ടപ്പെട്ടത്.

അത്തരമൊരു സാഹചര്യത്തിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നില്ലെന്നും. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലക്കുകയാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ എആർ സിന്ധു വിമർശിച്ചു.വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ഉള്ള സമരം സംഘടനകൾ ശക്തമാക്കുമെന്നും എആർ സിന്ധു അഭിപ്രായപ്പെട്ടു

അംഗനവാടി ജീവനക്കാർ ആശാവർക്കർ എന്നിവർക്ക് മിനിമം വേതനവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുക.  ഒഴിഞ്ഞു കിടക്കുന്ന എസ് സി, എസ് ടി, ഒബിസി  തസ്തികകൾ നികത്തുക തുടങ്ങി 11ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധിഷേധ പ്രകടനം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here