വളര്‍ത്തുനായക്ക് പിന്നാലെ വീട്ടിലേക്ക് ഓടിക്കയറിയത് പുള്ളിപ്പുലി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

ഉഡുപ്പി ബ്രഹ്മാവര്‍ നൈലാഡിയിലെ ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് അമ്പരപ്പിക്കുന്ന ഒരു സംഭവമാണ്. വീട്ടിലെ വളര്‍ത്തുനായയെ പിന്തുടര്‍ന്ന് നായയോടൊപ്പം വീട്ടിലേക്ക് ഓടിക്കയറിയത് പുള്ളിപ്പുലി.

തുടര്‍ന്ന് വളര്‍ത്തുനായയെ തുരത്തി വീട്ടിലെത്തിയ പുള്ളിപ്പുലിയെ കണ്ട് ആദ്യം വീട്ടുകാര്‍ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് പുലിയെ പൂട്ടിയിടുകയും തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരമറയിക്കുകയും ചെയ്തു.

വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ പിടിച്ചു. ഓടിവന്ന പുള്ളിപുലിയെക്കണ്ട് പേടിച്ചുവിരണ്ട നായ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് പുറകെ പുലിയും വീടിനുള്ളില്‍ കയറുകയായിരുന്നു.

ഇതോടെ വീട്ടുകാര്‍ പുലിയെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടു.വിവരം അറിഞ്ഞതിനെ തുടര്‍ന്നെത്തിയ ഉദ്യോഗസ്ഥര്‍ ഒന്നരമണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് പുലിയെ കൂട്ടില്‍ കയറ്റിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പുള്ളിപ്പുലിയെ കാട്ടില്‍ വിടുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here