വർക്കലയിലെ റിസോർട്ടിൽ പെൺകുട്ടി മരണപ്പെട്ട നിലയിൽ

വർക്കല ഹെലിപ്പാടിനു സമീപമുള്ള സ്വകാര്യ റിസോർട്ടിൽ ആണ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിനി 21 വയസ്സുള്ള ദഷ്റിതയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് എയറോനോട്ടിക്കൽ എൻജിനീയറിങ്ന് പഠിക്കുന്ന നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ താമസിക്കാൻ എത്തിയത്.

ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഒരു പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൂടെയുള്ള വിദ്യാർത്ഥികളുടെ മൊഴികൾ പോലീസ് ശേഖരിക്കുന്നു. തമിഴ്നാട്ടിൽനിന്ന് മാതാപിതാക്കൾ എത്തിയതിനുശേഷം അവരുടെ മൊഴി കൂടി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യും എന്ന് വർക്കല പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News