വിപ്ലവമൊഴുക്കിയ ഒട്ടനവധിഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട. സമൂഹത്തിനുണ്ടായിരുന്ന അന്ധകാരത്തെ സ്വന്തം വാക്കുകളിലൂടെയും ശബ്ദങ്ങളിലൂടെയും എപ്പോഴും ചെറുത്തുകൊണ്ടിരുന്ന മുരുകന്‍ കാട്ടാക്കടയുടെ ഗാനങ്ങള്‍ ദേശത്തിന്റെ അതിര്‍ത്തികള്‍ താണ്ടി ഇപ്പോഴും സഞ്ചരിക്കുന്നു.
ഇപ്പോള്‍, മുരുകന്‍ കാട്ടാക്കടയുടെ ഗാനത്തെ ആസ്പദമാക്കി കേരളത്തിന്റെ സ്വന്തം ഇടതുപക്ഷ സാരഥികള്‍ക്ക് പ്രവാസ ഭൂമികയില്‍ നിന്ന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
മനുഷ്യനാകണം..മനുഷ്യനാകണം..ഉയര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്‌നേഹമേ.. നിനക്കു ഞങ്ങള്‍ പേരിടുന്നതാണ് മാര്‍ക്‌സിസം..എന്ന വിപ്ലവഗാനത്തിന് ചുവടുവെച്ചിരിക്കുന്നത് ബഹറിനില്‍ താമസിക്കുന്ന കണ്ണൂര്‍ കല്യാശ്ശേരിയിലെ അനു, അനില്‍ ദമ്പതികളുടെ മക്കളായ അശ്വനി അനില്‍, നന്ദന അനില്‍, എന്നിവരാണ്.
കല്യാശ്ശേരില്‍ തന്നെയുള്ള രഞ്ജിത്ത് ,റാണിയുടെയും മകളായ ഐശ്വര്യ രഞ്ജിത്തും ചേര്‍ന്ന് ചിട്ടപ്പെടുത്തിയതാണ് ഈ തെരഞ്ഞെടുപ്പ് വീഡിയോ. വീഡിയോയില്‍ ഡാന്‍സ്, കൊറിയോഗ്രഫി, എഡിറ്റിംഗ്, എല്ലാം മൂവരും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മൂവരും ബഹറിന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
മതവും വര്‍ഗ്ഗീയതയും കൊണ്ട് മുറിവേറ്റുകൊണ്ടിരിക്കുന്ന കാലത്ത് നാം ജീവിക്കുമ്പോള്‍ വിപ്ലവം കൊണ്ട്, തൂലിക കൊണ്ട് കേരളമണ്ണില്‍ ചെങ്കോട്ട പണിത എഴുത്തുകാരനായിരുന്നു മുരുകന്‍ കാട്ടാക്കട. നമ്മള്‍ സ്വപ്നം കണ്ടിരുന്ന അവസ്ഥയിലേയ്ക്കല്ല, മോശം സ്ഥിതിവിശേഷത്തിലാണ് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് അദ്ദേഹം പലപ്പോഴും നമ്മെ ഓര്‍മ്മിപ്പിച്ചിരുന്നു.
പലപ്പോഴും മുരുകന്‍കാട്ടാക്കടയുടെ സൃഷ്ടികള്‍ക്ക് ജാതിയുടേയും മതത്തിന്റെയും കെട്ടുകളെ പൊട്ടിച്ച് മനുഷ്യമനസ്സില്‍ സ്‌നേഹത്തിന്റെയും വിപ്ലവത്തിന്റെയും വിത്തുകള്‍ പാകാന്‍ കഴിഞ്ഞിട്ടുണ്ട്. ആത്മാവിലേക്ക് ആഴ്ന്നിറങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ പ്രകടമായിരുന്നു. അത്തരത്തില്‍ ദേശാന്തരങ്ങള്‍ക്കപ്പുറം സഞ്ചരിച്ച വിപ്ലവഗാനത്തിന്‍റെ ദൃശ്യ സാക്ഷാത്കാരമാണ് ഇ്‌പ്പോള്‍ ജനഹൃദയങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.