ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ മലയാള സിനിമ

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ മലയാള സിനിമ. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ 3 പുരസ്കാരങ്ങൾ പ്രിയദർശൻ മരക്കാർ അറബിക്കടലിന്റെ സിംഹം നേടി. കള്ളനോട്ടമാണ് മികച്ച മലയാള സിനിമ കോളാമ്പിയിലെ ഗാനത്തിന് പ്രഭാവർമ്മയെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്തു.

ജല്ലിക്കെട്ടിനായി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധാരനാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച നടനുള്ള പുരസ്കാരം മനോജ് ബാജ്പേയും ധനുഷും പങ്കിട്ടു. കങ്കണ റനൗട്ടാണ് മികച്ച നടി. ബിരിയാണിക്ക് പ്രത്യേക ജൂറി പരമർശവും ലഭിച്ചു.

മികച്ച സിനിമ ഉൾപ്പെടെ 11 അവാർഡുകളാണ് മലയാള സിനിമകൾ വാരിക്കൂട്ടിയത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രം ഉൾപ്പെടെ 3 പുരസ്‌കാരങ്ങൾ നേടി. രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടമാണ് മികച്ച മലയാള സിനിമ .

പ്രഭാവർമയാണ് മികച്ച ഗാനരചയിതാവ്; ചിത്രം കോളാമ്പിജല്ലിക്കട്ടിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഗിരീഷ് ഗംഗാധരൻ സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മാത്തുകുട്ടി സേവിയർ നേടിയപ്പോൾ ബിരിയാണിയുടെ സംവിധാനം ചെയ്ത സാജൻ ബാബു പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.

ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്കാരം നേടി. മരയ്ക്കാറിലെ വസ്ത്രാലന്താരത്തിന് സുജിത് സുധാകരനും വി സായും നേട്ടത്തിന് അർഹരായി.സ്പെഷ്യൽ ഇഫക്ടിനുള്ള പുരസ്കാരം മരക്കാറിലൂടെ സിദ്ധാർഥ് പ്രിയദർശനും സ്വന്തമാക്കി.മികച്ച നടനുള്ള പുരസ്കാരം മനോജ് ബാജ്പേയും ധനുഷും പങ്കിട്ടു.

കങ്കണ റനൗട്ടാണ് നടി. വിജയ് സേതുപതി മികച്ച സഹനടനായി. റസൂൽ പൂക്കൂട്ടിയ്ക്ക് മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരവും ലഭിച്ചു. പണിയ ഭാഷയിലെ മികച്ച ചിത്രം മനോജ് കാനയുടെ ‘കെഞ്ചീര’ ആണ്.

മലയാളിയായ ശരൺ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന ചിത്രം മികച്ച കുടുംബമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നദിയ മൊയ്തുവാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സിനിമസൗഹൃദ സംസ്ഥാനമായി സിക്കിം തിരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News