പ്രകടന പത്രികയിലൂടെ ബിജെപി മുന്നോട്ട് വെക്കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ ; മമത ബാനര്‍ജി

പ്രകടന പത്രികയിലൂടെ പൊള്ളയായ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് ആരോപിച്ച് മമത ബാനര്‍ജി രംഗത്ത്. ബിജെപിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുതെന്നും, ബിജെപി വാഗ്ദാനങ്ങള്‍ നിറവേറ്റുകയില്ലെന്നും മമത ബാനര്‍ജി. കഴിഞ്ഞ ദിവസമാണ് അമിത് ഷാ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്നടക്കമുള്ള ബിജെപി വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചത്. ബങ്കുര ജില്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച മമത ബിജെപിയെ ”പുറത്തുനിന്നുള്ളവരുടെ പാര്‍ട്ടി” എന്നാണ് വിശേഷിപ്പിച്ചത്.

സംസ്ഥാനത്ത് ഭീകരത സൃഷ്ടിക്കാന്‍ ബിജെപി ഗുണ്ടകളെ കൊണ്ടുവരികയാണെന്നും മമത ആരോപിച്ചു. ‘റേഷന്‍ വിതരണം സൗജന്യമായി വിതരണം ചെയ്യുമെന്ന് ബിജെപി തെറ്റായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇത് ഒരിക്കലും നിറവേറ്റുകയില്ലെന്നും ഭാവിയില്‍ ബിജെപി ഗുണ്ടകള്‍ നിങ്ങളുടെ വീട്ടില്‍ വന്ന് അവരുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഭീഷണിപെടുത്തുമെന്നും .

നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ അത്തരം ആളുകളെ തുരത്താന്‍ വീട്ടുപകരണങ്ങളുമായി ജനങ്ങള്‍ തയ്യാറാകണമെന്നും മമത കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് മോദിയുടെ പേരിട്ടത് പോലെ ഭാവിയില്‍ അവര്‍ രാജ്യത്തിന്റെ പേര് മാറ്റുമെന്നും .ബിജെപി കുത്തകകള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണെന്നും മമത വിമര്‍ശിച്ചു. ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അടക്കമുള്ള വാഗ്ദാനങ്ങളുമായി കഴിഞ്ഞ ദിവസമാണ് അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here