പുരസ്‌ക്കാരത്തിനൊപ്പം  ഗാനം പ്രേഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷം ; പ്രഭാവര്‍മ്മ

പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കവി പ്രഭാവര്‍മ്മ. പുരസ്‌ക്കാരത്തിനൊപ്പം തന്നെ ഗാനം പ്രേഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഗാനത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. കോളാമ്പി ചിത്രത്തിലെ ഗാനരചയ്ക്ക് പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടിയ ശേഷമായിരുന്നു പ്രഭാവര്‍മ്മയുടെ പ്രതികരണം.

ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവിലാണ് മലയാള സിനിമ. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ 3 പുരസ്‌കാരങ്ങള്‍ പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. കള്ളനോട്ടമാണ് മികച്ച മലയാള സിനിമ കോളാമ്പിയിലെ ഗാനത്തിന് പ്രഭാവര്‍മ്മയെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്തു. ജല്ലിക്കെട്ടിനായി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധാരനാണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച നടനുള്ള പുരസ്‌കാരം മനോജ് ബാജ്‌പേയും ധനുഷും പങ്കിട്ടു. കങ്കണ റനൗട്ടാണ് മികച്ച നടി. ബിരിയാണിക്ക് പ്രത്യേക ജൂറി പരമര്‍ശവും ലഭിച്ചു..

മികച്ച സിനിമ ഉള്‍പ്പെടെ 11 അവാര്‍ഡുകളാണ് മലയാള സിനിമകള്‍ വാരിക്കൂട്ടിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രം ഉള്‍പ്പെടെ 3 പുരസ്‌കാരങ്ങള്‍ നേടി. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടമാണ് മികച്ച മലയാള സിനിമ .പ്രഭാവര്‍മയാണ് മികച്ച ഗാനരചയിതാവ്; ചിത്രം കോളാമ്പി.

ജല്ലിക്കട്ടിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ നേടിയപ്പോള്‍ ബിരിയാണിയുടെ സംവിധാനം ചെയ്ത സാജന്‍ ബാബു പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരം നേടി. മരയ്ക്കാറിലെ വസ്ത്രാലന്താരത്തിന് സുജിത് സുധാകരനും വി സായും നേട്ടത്തിന് അര്‍ഹരായി.സ്‌പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം മരക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശനും സ്വന്തമാക്കി.മികച്ച നടനുള്ള പുരസ്‌കാരം മനോജ് ബാജ്‌പേയും ധനുഷും പങ്കിട്ടു.

കങ്കണ റനൗട്ടാണ് നടി. വിജയ് സേതുപതി മികച്ച സഹനടനായി. റസൂല്‍ പൂക്കൂട്ടിയ്ക്ക് മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. പണിയ ഭാഷയിലെ മികച്ച ചിത്രം മനോജ് കാനയുടെ ‘കെഞ്ചീര’ ആണ്. മലയാളിയായ ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന ചിത്രം മികച്ച കുടുംബമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നദിയ മൊയ്തുവാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സിനിമസൗഹൃദ സംസ്ഥാനമായി സിക്കിം തിരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News