ADVERTISEMENT
കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ നാലുപേര്‍ അറസ്റ്റിലായി. കുന്നംകുളം പോലീസാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പ്രതികളെ അറസ്റ്റ് ചെയ്തത്.
കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം വെച്ചായിരുന്നു പ്രതികളെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കരിക്കാട് സ്വദേശികളായ പള്ളിക്കര വീട്ടില്‍ സുരന്‍ (48), വലിയാലിക്കല്‍ പ്രമോദ് (42), പുലിക്കോട്ടില്‍ അഭിലാഷ് (33), കൊളങ്ങരവളപ്പില്‍ റാഫി (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം കഞ്ചാവ് വില്‍പ്പന നടക്കുന്നു എന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യ വിവരം. തുടര്‍ന്ന് എസ്.എച്ച്.ഒ. അനൂപ് എന്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നത്.
കുന്നംകുളം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പ്പനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് പോലീസ്.
Get real time update about this post categories directly on your device, subscribe now.