മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു ; ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ടി.വി ചാനലുകള്‍ വഴികടകംപള്ളി സുരേന്ദ്രനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിനും പരാതി നല്‍കിയിട്ടുണ്ട്.

വഞ്ചിയൂര്‍ സ്വദേശി സജിയാണ് ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

വിശ്വാസ സംരക്ഷണത്തിനു വേണ്ടി നിന്നവരും വിശ്വാസ സംരക്ഷകരും തമ്മിലുള്ള പോരാട്ടമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ഒരു സ്വകാര്യ ചാനലിൽ പറഞ്ഞത് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കടകംപള്ളി സുരേന്ദ്രനെ പൂതനയോടുപമിക്കുന്ന പരാമർശവും പരാതിയിൽ ചൂണ്ടി കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here