പത്ത് വയസുകാരി ആറ്റില്‍ വീണ് മരിച്ചു; നാടിനെ കണ്ണീരിലാഴ്ത്തി അലീനയുടെ മരണം

ഹരിപ്പാടിനെ കണ്ണീരിലാഴ്ത്തി പത്ത് വയസുകാരിയുടെ മരണം. പത്ത് വയസുകാരി ആറ്റില്‍ വീണ് മരിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്.

അലീന സൂസന്‍ കോശി(10) യാണ് ദാരുണമായി മരിച്ചത്. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ പഴയചാലില്‍ പുത്തന്‍വീട്ടില്‍ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകളാണ് അലീന സൂസന്‍ കോശി.

വീടിന് സമീപത്ത് ചപ്പ് ചവറ് കളയുവാനായി പോയ അലീനയെ കാണാതാവുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്.

ആറിന്റെ പടിയില്‍ ചവറുകള്‍ കിടക്കുന്നത് കണ്ട് സംശയം തോന്നിയ അലീനയുടെ അച്ഛന്‍ ആറ്റില്‍ ഇറങ്ങി നടത്തിയ തിരച്ചില്‍ നടത്തുകയായിരുന്നു.

തുടര്‍ന്ന് ആറ്റില്‍ നിന്നും കുട്ടിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഹരിപ്പാട് താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News