കോണ്‍ഗ്രസുകാര്‍ ഇരുട്ടി വെളുക്കുമ്പോഴേക്കും ബിജെപിയാവുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്: എം എ ബേബി

കോണ്‍ഗ്രസ് വിജയിച്ചാലും ഏത് നിമിഷവും ബിജെപിയാവാമെന്ന അപകടകരമായ അവസ്ഥയാണുള്ളതെന്നും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മത്സരം ബിജെപിയില്‍ എങ്ങനെ കയറിക്കൂടാമെന്നുള്ളതിലാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി.

പലയിടങ്ങളിലും ബിജെപിക്ക് വോട്ട് മറിച്ച് നല്‍കാന്‍ കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അതിന്റെ പ്രത്യുപകാരമാണ് മൂന്നിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിലൂടെ വെളിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ വര്‍ഗീയത പ്രചരിപ്പിച്ച് എന്‍ഡിഎ വോട്ട് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചാണ് യുഡിഎഫ് എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതെന്നും എം എ ബേബി ഓര്‍മിപ്പിച്ചു.

1991 ലെ ബേപ്പൂര്‍, വടകര മോഡലുകളുടെ അനന്തരഫലം രാഷ്ട്രീയ മാന്യതയില്ലാത്തവര്‍ പാഠമാക്കണമെന്നും മതവിശ്വാസവും ആചാരസംരക്ഷണവും നിലനിര്‍ത്തുന്ന നിലപാടുമായാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേബം വ്യക്തമാക്കി.

കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഇരുട്ടി വെളുക്കുമ്പോഴേക്കും ബിജെപിയാവുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്നും രാഹുല്‍ഗാന്ധിയുടെ സമീപത്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പഴയ കോണ്‍ഗ്രസ് എംപിമാരിപ്പോള്‍ മോഡിയുടെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വപരമായ നടപടികള്‍ സ്വീകരിച്ച എല്‍ഡിഎഫ് തുടര്‍ ഭരണത്തിലേക്ക് പോകും. വിവിധകേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ബേബി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News