നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍

നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19 ന് 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയില്‍ വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ഇരട്ട വോട്ട് ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും ഒരു വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചതില്‍ നടപടി കൈക്കൊള്ളുമെന്നും ടിക്കാറാം മീണ വിശദീകരിച്ചു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ 140 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. തെരഞ്ഞെടുപ്പിന് 72 മണിക്കുറിന് മുന്‍പ് ബൈക്ക് റാലികള്‍ നിര്‍ത്തണം. ഒരു മണ്ഡലത്തിലെ ഏത് വോട്ടര്‍ക്കും പോളിംഗ് ഏജന്റുമാരാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎല്‍ഒമാര്‍ നേരിട്ട് പരിശോധിക്കാത്തതിന്റെ പ്രശ്‌നമാണിതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ശുദ്ധികരണ പ്രക്രിയ തുടരുകയാണെന്നും ഈ വര്‍ഷം മാത്രം 60,000 ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. പരാതിവന്ന വോട്ടര്‍മാരുടെ പേരുകള്‍ ബൂത്തുകളില്‍ നല്‍കും.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പുതുതായി 9,16,601 അപേക്ഷകള്‍ വന്നു. 7,39,905 പേരെ പുതുതായി ഉള്‍പ്പടുത്തി. ആകെ 2,744,6039 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 290 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News