ആരോഗ്യമന്ത്രി എന്ന നിലയില്‍ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു സ്ഥാനാര്‍ഥിത്വമാണ് ഡോ. ജെ. ജേക്കബിന്‍റേത് ; കെ കെ ശൈലജ

ആരോഗ്യമന്ത്രി എന്ന നിലയില്‍ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു സ്ഥാനാര്‍ഥിത്വമാണ് തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഡോ. ജെ. ജേക്കബിന്റേതെന്ന് ആരോഗ്യമന്ത്രി തോമസ് ഐസക്. എറണാകുളം നഗരത്തിലെ ഏറ്റവും പ്രശസ്തരായ ട്രോമാകെയര്‍ വിദഗ്ദ്ധരില്‍ ഒരാളാണ് അദ്ദേഹമെന്നും ആരോഗ്യകായിക രംഗത്ത് വൈദഗ്ദ്ധ്യമുള്ളവര്‍ ഭരണതലത്തിലും ജനപ്രതിനിധിസഭയിലും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യം ലോകം മുഴുവന്‍ തിരിച്ചറിയുന്ന ഈ കാലത്ത് ഡോ. ജേക്കബിന്റെ വിജയം കേരളത്തിന്റെ ആരോഗ്യമേഖല ഇനിയും ശക്തിപ്പെടുത്തുന്നതില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്നുപ്പാണ്. ഡോ. ജെ. ജേക്കബിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നു. ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കെ കെ ശൈലജയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആരോഗ്യമന്ത്രി എന്ന നിലയില്‍ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു സ്ഥാനാര്‍ഥിത്വമാണ് തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഡോ. ജെ. ജേക്കബിന്റേത്. എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ട്രോമാ കെയര്‍ വിഭാഗത്തിലെ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. ജേക്കബ് ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി ആതുരസേവന രംഗത്ത് സജീവമാണ്.

എറണാകുളം നഗരത്തിലെ ഏറ്റവും പ്രശസ്തരായ ട്രോമാകെയര്‍ വിദഗ്ദ്ധരില്‍ ഒരാളാണ് അദ്ദേഹം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് കൂടിയായ ഡോക്ടര്‍ പലതവണ സംസ്ഥാന മാസ്റ്റേഴ്സ് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനായിരുന്നു.

ആരോഗ്യകായിക രംഗത്ത് വൈദഗ്ദ്ധ്യമുള്ളവര്‍ ഭരണതലത്തിലും ജനപ്രതിനിധിസഭയിലും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യം ലോകം മുഴുവന്‍ തിരിച്ചറിയുന്ന ഈ കാലത്ത് ഡോ. ജേക്കബിന്റെ വിജയം കേരളത്തിന്റെ ആരോഗ്യമേഖല ഇനിയും ശക്തിപ്പെടുത്തുന്നതില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്നുപ്പാണ്. ഡോ. ജെ. ജേക്കബിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here