ഇരട്ട വോട്ടറെ ചൂണ്ടി കാട്ടേണ്ട സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങി പോയി ; പ്രതിപക്ഷത്തിന് ടിക്കറാം മീണയുടെ പരിഹാസം

ഇരട്ട വോട്ടറെ ചൂണ്ടി കാട്ടേണ്ട സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങി പോയിയെന്ന് പ്രതിപക്ഷത്തിന് പരിഹാസം, ഇരട്ട വോട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആവില്ലെന്നും , പല പല സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ഇരട്ട വോട്ട് ഉണ്ടാവുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ .ശബരിമലയുടെ പേരില്‍ വോട്ട് പിടിച്ചാല്‍ അത് പരിശോധിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദ്യം ലഭിച്ച 5 മണ്ഡലങ്ങളിലെ പരാതികളില്‍ ഒരു പരിധി വരെ ശരിയെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായി വോട്ടര്‍ പട്ടികയില്‍പേരിരട്ടിപ്പ് ഇതാദ്യമല്ലെന്ന് ഓര്‍മ്മപ്പെടുത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ത്യയിലെമ്പാടും ആയി 26 ലക്ഷം ഇരട്ട വോട്ട് ഉണ്ടെന്ന് രേഖകള്‍ സഹിതം പറഞ്ഞു.

കമ്പ്യൂട്ടര്‍ തകരാറെങ്കില്‍ വീണ്ടും വീണ്ടും അപ് ലോഡ് ചെയ്താലും ഇരട്ടിപ്പ് വരും,നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂര്‍ണമായും ഒഴിവാക്കാനാവില്ല.കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 12 ലക്ഷം ഇരട്ട വോട്ട് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോ വിച്ചെങ്കിലും 250 വോട്ടേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു എന്ന് ടിക്കറാം മീണ വ്യക്തമാക്കി.

ഉദുമയില്‍ ഒരു വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നീക്കം നടന്നെന്നും ഡെപ്യൂട്ടി തഹില്‍ദാരെ സസ്‌പെന്‍ഡ് ചെയ്തു എന്നും മിണ പറഞ്ഞു. ശബരിമലയുടെ പേരില്‍ വോട്ട് പിടിച്ചാല്‍ അത് പരിശോധിക്കും , താര പ്രചാരകരെയോ സ്ഥാനാര്‍ത്ഥികളെ ഇത് ലംഘിക്കുമോ എന്ന് നോക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here