കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്കനുകൂലമായ സാഹചര്യം കോണ്‍ഗ്രസ് നേതാവ് കെ.പി.ഉണ്ണികൃഷ്ണന്‍

കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്കനുകൂലമായ സാഹചര്യമാണുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണന്‍. ദുരന്തമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അസാമാന്യമായ നേതൃപാടവമാണ് കാട്ടിയത്.സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ അദ്ഭുതപ്പെടാനില്ലെന്നും കെ.പി.ഉണ്ണികൃഷ്ണന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ സാധാരണയായി തുടര്‍ ഭരണം സാധ്യമാകാറില്ല. കാരണം ഇവിടെയുള്ള ഭൂരിഭാഗവും രാഷ്ട്രീയ മനോഭാവമുള്ള വോട്ടര്‍മാരാണ്. എന്നാല്‍ ഇക്കുറി സാഹചര്യം മറിച്ചാണെന്ന് കെ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാറിനെതിരെ ഭരണവിരുദ്ധവികാരമില്ല എന്നതാണ് പ്രധാനം. കോവിഡ് മാത്രമല്ല നിപ, പ്രളയം എന്നിങ്ങനെ ഏറെ പ്രതിസന്ധികള്‍ ഇക്കാലത്തുണ്ടായി.

മികച്ച രാഷ്ട്രീയ പാരമ്പര്യമുള്ള പിണറായി വിജയന്‍ കാട്ടിയ അനുഭവസമ്പത്തും ഭരണപാടവവും ഇടതുപക്ഷത്തിന് അനുകൂലമായ വലിയ ഘടകമാണ്. ദുരന്തമുഖത്ത് ഇഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി നടത്തിയത്. കെ കെ ശൈലജ ഉള്‍പ്പെടെയുളള മന്ത്രിമാരും മികവ് തെളിയിച്ചു. ഇതെല്ലാം ഭരണത്തുടര്‍ച്ചയ്ക്ക് സഹായകരമാണെന്നും കെ. പി.ഉണ്ണികൃഷ്ണന്‍ കൈരളിന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം തികച്ചും വ്യക്തിപരമാണ്. അസംതൃപ്തരായ നേതാക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ പിസിസി നേതൃത്വം തയ്യാറാണം. 1991 ല്‍ തന്നെയും ഇടതുപക്ഷത്തെയും തോല്‍പ്പിക്കാന്‍ കോലീബി സഖ്യം പ്രവര്‍ത്തിച്ചിരുന്നുവെന്നും കെ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News