രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

വീണ്ടും ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 24645 പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിതീകരിച്ചു. മുംബൈ നഗരത്തില്‍ മാത്രം മൂവായിരത്തോളം കേസുകളാണ് സ്ഥിതീകരിച്ചത്. 24 മണിക്കൂറിനിടെ.

പഞ്ചാബില്‍ 2319 പേര്‍ക്കും ഗുജറാത്തില്‍ 1640 പേര്‍ക്കും രോഗം സ്ഥിതീകരിച്ചു. ദില്ലിയില്‍ 888 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതേക മന്ത്രിസഭാ യോഗം ചേര്‍ന്നു.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ മാത്രം 58 മരണങ്ങള്‍ ആണ് കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചത്.

രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാജേഷ് ടോപ്പേ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here