മരയ്ക്കാര്‍ ഉള്‍പ്പെടെ മലയാള സിനിമയ്ക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങളില്‍ വലിയ സന്തോഷം ; മോഹന്‍ലാല്‍

മരയ്ക്കാര്‍ ഉള്‍പ്പെടെ മലയാള സിനിമയ്ക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങളില്‍ വലിയ സന്തോഷമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. മരയ്ക്കാര്‍ സിനിമയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം മോഹന്‍ലാലിന് സമര്‍പ്പിക്കുന്നുവെന്ന് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയപുരസ്‌കാരങ്ങളാണ് പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ നേടിയെടുത്തത്.

മികച്ച ചിത്രം, വസ്ത്രാലങ്കാരം, സ്‌പെഷ്യല്‍ എഫക്ട് എന്നീ മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ വാരിയെടുത്തത്. മരയ്ക്കാറിലെ വസ്ത്രാലങ്കാരത്തിനുളള അംഗീകാരം സുജിത് സുധാകരനും വി സായും പങ്കിട്ടപ്പോള്‍, സ്‌പെഷ്യല്‍ ഇഫക്ടിനുളള പുരസ്‌കാരം സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ നേടി. എല്ലാവരുടെ വിജയമാണ് അംഗീകാരമെന്ന് നടന്‍ മോഹന്‍ലാല്‍.

സിനിമയിലൂടെ തനിക്ക് ലഭിച്ച അംഗീകാരം മോഹന്‍ലാലിന് സമര്‍പ്പിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പിന്നാക്ക മുസ്ലീം സ്ത്രീയുടെ ജിവിതത്തെ ആധാരമാക്കി നിര്‍മ്മിച്ച ബിരിയാണി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. അപ്രതീക്ഷിത പുരസ്‌കാരമാണിതെന്ന് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു.പ്രതിസന്ധികള്‍ക്കിടയിലും 11 ദേശീയ പുരസ്‌കാര നിറവിലാണ് മലയാള സിനിമ കടന്നുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News