തലസ്ഥാനത്ത് എല്ലായിടത്തും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് മേല്‍ക്കൈ

ചിത്രം വ്യക്തമായതോടെ വാശിയേറിയ പോരാട്ടമാണ് തിരുവനന്തപുരം ജില്ലയിലാകെ. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ വേനല്‍ ചൂടിനെ വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം നേരത്തെ പൂര്‍ത്തിയാക്കിയതോടെ എല്ലാ മണ്ഡലത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് മേല്‍ക്കൈയുണ്ട്.

പ്രചാരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ വാശിയേറിയ പോരാട്ടമാണ് തിരുവനന്തപുരം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍. ഒന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ എല്ലാ മണ്ഡലത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് മുന്‍പന്തിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് എല്ലാ മണ്ഡലങ്ങളിലേയും ചര്‍ച്ചാ വിഷയം .

സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയത് പ്രചാരണത്തിലും ഇടതുപക്ഷത്തിന് മേല്‍കൈ നല്‍കുന്നു. സംസ്ഥാനമുറ്റു നോക്കുന്ന മണ്ഡലമായ നേമത്ത് വ്യക്തമായ മേല്‍കൈയാണ് ഇടതുപക്ഷത്തിനുണ്ട്. മണ്ഡലത്തിലെ നിറ സാനിധ്യമായ വി. ശിവന്‍കുട്ടി വലിയ വിജയ പ്രതീക്ഷയിലാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കുന്ന കഴക്കൂട്ടത്ത് ഇടതുപക്ഷത്തിന് വലിയ മേല്‍കൈ ഉണ്ട്.

വര്‍ഗീയത അജണ്ടയാക്കിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പ്രചാരണം നടത്തുന്നത്. ഇതിനെതിരെ ചില വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടമാണ് ഇടതുപക്ഷത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വഷയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News