യുഡിഎഫിന്റെ വാഗ്ദാനങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ.. വൈറല്‍വീഡിയോ കാണാം…

യുഡിഎഫിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയെ ട്രോളി ജനങ്ങള്‍ ചിരിക്കുന്ന വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ 3000 ആക്കും പാവപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് 6000 ആക്കുമെന്ന വാര്‍ത്ത വായിക്കുന്നു.

പറയുന്നത് യുഡിഎഫ് ആണെന്നറിഞ്ഞപ്പോള്‍ തന്നെ അവിടെ ചിരി പൊട്ടി. ചിരി വന്നതിന്റെ കാരണവും വീഡിയോയില്‍ പറയുന്നുണ്ട്.

ആറായിരമാക്കുമത്രേ….മൂവായിരമാക്കുമത്രേ.. 600 രൂപ കൊടുക്കാന്‍ പറ്റാത്ത ആള്‍ക്കാരാ ചങ്ങായിമാരേ 3000 ആക്കാന്‍ പോണേ എന്ന് പറഞ്ഞ് ചിരിയടക്കാന്‍ പറ്റാതിരിക്കുന്ന രണ്ടാളുകളുടെ ഈ വീഡിയോ ഇപ്പോള്‍ കണ്ടുകൊണ്ട് സമൂഹമാധ്യമങ്ങളിലൊന്നാകെ ചിരി പടരുകയാണ്.

പൊതുജനത്തിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള കാഴ്ചപ്പാടാണ് ഇതിലൂടെ പ്രകടമാകുന്നത്. ഏവരും പരിഹാസരൂപേണയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ എതിരേറ്റത്. പത്രികയില്‍ പറഞ്ഞിരിക്കുന്ന പലതും ഇടതുക്ഷത്തിന്റെ പ്രകടനപത്രികയുടെ കോപ്പിയടിയാണെന്ന ആക്ഷേപവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News