ആദ്യത്തെ വേദി ആണല്ലേ? പേടിക്കേണ്ട നന്നാവും…കസറണം…ഗുരുത്വം എന്നത് അന്നെനിക്ക് അനുഭവപ്പെട്ടു..മുഖ്യമന്ത്രിയെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് ജയറാം അന്ന് പറഞ്ഞത്….

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് നടന്‍ ജയറാം പറയുന്ന വാക്കുകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. കൈരളി ചാനല്‍ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി അദ്ദേഹവുമായി ജയറാമിന് ഉണ്ടായ ഗുരുതുല്യമായ അനുഭവം പങ്കുവെച്ചത് പ്രേക്ഷകരുടെ മനസ്സിനെ ഒന്നാകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു…

ചെണ്ട അരങ്ങേറ്റം കുറിക്കണം എന്ന ആഗ്രഹത്തോടുകൂടി കാത്തുകാത്തിരുന്നപ്പോള്‍ കൈരളിയുടെ വേദിയില്‍ അത് യാഥാര്‍ഥ്യമായി എന്നും അന്ന് പ്രോഗ്രാമിന്റെ തൊട്ടുമുന്‍പായി അവസാന റിഹേഴ്‌സലിനു വേണ്ടി ആദ്യമായി സ്റ്റേജ് കയറി നിന്നപ്പോള്‍, ആദ്യത്തെ കൊട്ടില്‍ തന്റെ കയ്യില്‍ നിന്നും കോല്‍ തെറിച്ച് ദൂരെയൊരു സ്ഥലത്ത് പോയി വീഴുകയും, ആദ്യമായി ജീവിതത്തില്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരു വേദിയില്‍ എന്റെ കയ്യില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു കൈപിഴ ഉണ്ടായല്ലോ എന്നോര്‍ത്ത് നിന്നപ്പോള്‍ പെട്ടെന്ന് ആ കോല്‍ എടുക്കാന്‍ പോകുന്നതിനു മുന്‍പ് ഒരു കൈവന്ന് അതെടുത്ത് ജയറാമിന്‍രെ അടുത്തേക്ക് വന്നു.

ആദ്യത്തെ വേദി ആണല്ലേ? പേടിക്കേണ്ട നന്നാവും… കസറണം.. ഉഗ്രന്‍ ആക്കണം… എന്റെ പേര് പിണറായി വിജയന്‍ എന്നാണ്..’ ഹൃദയത്തില്‍തൊട്ടാണ് ജയറാം ഈ അനുഭവം വെളിപ്പെടുത്തിയത്. ഗുരുത്വം എന്നു പറയുന്ന സംഗതി അന്ന് തനിക്ക് അനുഭവപ്പെട്ടുവെന്നും ജയറാം പറയുന്നു…

മുഖ്യമന്ത്രിയെപ്പറ്റി ജയറാമിന്‍രെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ഇങ്ങനെ….

നല്ല നല്ല ഗുരുക്കന്മാരെ കിട്ടുക എന്നുള്ളതാണ് ഓരോരുത്തരുടെയും ഏറ്റവും വലിയ മഹാഭാഗ്യം. ജീവിതത്തില്‍ നല്ല നല്ല ഗുരുക്കന്മാരെ കിട്ടി ഒരു വ്യക്തിയാണ് ഞാന്‍. സിനിമയില്‍ പത്മരാജന്‍ സാറിനെ പോലെ, അല്ലെങ്കില്‍ മിമിക്രിയില്‍ ആബേല്‍ അച്ചനെ പോലെ,
ചെണ്ടയില്‍ സാക്ഷാല്‍ മട്ടന്നൂര്‍ ശങ്കരന്‍ മാരാരേ പോലെ അങ്ങനെ എത്രയോ വലിയ വലിയ ഗുരുക്കന്മാരെ ജീവിതത്തില്‍ കിട്ടിയ വ്യക്തിയാണ് ഞാന്‍.

അങ്ങനെ ചെണ്ട എന്ന് പറയുന്ന, ഞാന്‍ ഒരുപാട് സ്‌നേഹിച്ച, കുട്ടിക്കാലം തൊട്ട് അഭ്യസിച്ച, അതെന്നെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ അരങ്ങേറ്റം കുറിക്കണം എന്ന ആഗ്രഹത്തോടുകൂടി കാത്തുകാത്തിരുന്നപ്പോഴാണ് കൈരളി ടിവിയുടെ ഉദ്ഘാടനം 2000 ത്തില്‍ ഓഗസ്റ്റ് പതിനേഴാം തീയതി സാക്ഷാല്‍ മമ്മൂക്കയാണ് എന്റെ അടുത്ത് പറയുന്നത്.

നിനക്ക് അങ്ങനെ ചെണ്ട കൊട്ടാന്‍ താല്‍പര്യം ആണെങ്കില്‍ ഞങ്ങളുടെ വേദി തന്നെ, കൈരളിയുടെ വേദി തന്നെ ഞാന്‍ ആദ്യം തരാം എന്ന്. അന്ന് കൈരളിയുടെ ചെയര്‍മാന്‍ ആയി സ്ഥാനമേല്‍ക്കുന്ന സമയമായിരുന്നു. അത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ ഒരു നിമിഷമായിരുന്നു.

ഫെബ്രുവരി 18 ആം തീയതി 1988 പത്മരാജന്റെ ക്യാമറയ്ക്കുമുന്നില്‍ ഒരു അപരനായി നിന്നുകൊണ്ട് അഭിനയിച്ചപ്പോള്‍ കിട്ടിയ സന്തോഷത്തേക്കാള്‍ ഒരു പടി മുകളില്‍ ആയിരുന്നു ചെണ്ടയുമായി കൈരളിയുടെ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞത്. ഞാന്‍ പറഞ്ഞുവരുന്നത് കൈരളിയുടെ അന്നത്തെ ഇതേപോലെ ഒരു വലിയ വേദിയില്‍ തിരുവനന്തപുരത്ത് എത്തുന്നതിനു മുന്‍പായി പ്രോഗ്രാമിന്റെ തൊട്ടുമുന്‍പായി അവസാന റിഹേഴ്‌സലിനു വേണ്ടി ഞാന്‍ ആദ്യമായി സ്റ്റേജ് കയറി നിന്നു.

ആദ്യത്തെ കൊട്ടില്‍ എന്റെ കയ്യില്‍ നിന്നും കോല്‍ തെറിച്ച് ദൂരെയൊരു സ്ഥലത്ത് പോയി വീണു… ഞാന്‍ സകല ദൈവങ്ങളെയും പ്രാര്‍ത്ഥിച്ചു… ആദ്യമായി ജീവിതത്തില്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരു വേദിയില്‍ എന്റെ കയ്യില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു കൈപിഴഉണ്ടായല്ലോ..

ഇനി ഇതില്‍ ഒരിക്കലും എന്റെ ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് നിന്ന സമയത്ത്, ഇത് ഞാന്‍ അതിശയോക്തിയായി പറയുന്നതല്ല, ഈ വേദിയില്‍ നില്‍ക്കുന്നത് കൊണ്ട് പറയുന്നതല്ല… ഹൃദയത്തില്‍ തൊട്ട് പറയുന്ന വാക്കുകളാണ്.. അദ്ദേഹത്തിന് ഇത് എത്രമാത്രം ഓര്‍മ്മയുണ്ടാവും എന്ന് എനിക്കറിയില്ല.

പെട്ടെന്ന് ഞാന്‍ ആ കോല്‍ എടുക്കാന്‍ പോകുന്നതിനു മുന്‍പ് ഒരു കൈവന്ന് അതെടുത്ത് എന്റെ അടുത്തേക്ക് വന്നു. ആദ്യത്തെ വേദി ആണല്ലേ? പേടിക്കേണ്ട നന്നാവും… കസറണം.. ഉഗ്രന്‍ ആക്കണം… എന്റെ പേര് പിണറായി വിജയന്‍ എന്നാണ്..അത് ഒരു ഗുരുത്വം ആയിട്ട് ഇന്നും ഞാന്‍ കരുതുന്നു…ഒരാള്‍ എപ്പോഴും നമ്മുടെ കൂടെ കഥയായാലും രാഷ്ട്രീയമായാലും സാഹിത്യമായാലും നമ്മളെ തൊട്ട് അനുഗ്രഹിക്കുന്ന ഗുരുത്വം എന്നു പറയുന്ന സംഗതി അന്ന് എനിക്ക് അനുഭവപ്പെട്ടു…

അതിനുശേഷം എനിക്ക് എത്രയോ ഗുരുക്കന്മാരെ കിട്ടി ചെണ്ടയില്‍…ഇന്ന് മട്ടന്നൂര്‍ ശങ്കരന്‍ മാരാരേ പോലെയോ..അല്ലെങ്കില്‍ പെരുമരം കുട്ടന്‍ മാരാരെ പോലെയോ ഉള്ള കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളുടെ കൂടെ രണ്ടരമണിക്കൂര്‍ , മൂന്നുമണിക്കൂര്‍ നിന്ന് പഞ്ചാരിയിലും പാണ്ടിയിലും എത്രത്തോളം കൊട്ടിക്കേറാനും എനിക്കിപ്പോള്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ അന്നത്തെ ഗുരുത്വം ആയിരിക്കാം…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News