കോൺഗ്രസ് മത്സരിക്കുന്നത് ബിജെപിയാവാൻ;കോൺഗ്രസ് നേതാക്കളെ പ്രതീക്ഷയോടെ കാണുന്നവരാണ് ബി ജെ പി യെന്ന് എം എം ബേബി

കോൺഗ്രസ് നേതാക്കളെ പ്രതീക്ഷയോടെ കാണുന്നവരാണ് ബി ജെ പി യെന്ന് സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ അംഗം എം എം ബേബി. കോൺഗ്രസ്‌ മത്സരിക്കുന്നത്‌ ബിജെപിയാവാനാണ്. യുഡിഎഫിന്‍റെ ക്ഷേമ പെൻഷൻ വാഗ്ദാനം ജനങ്ങൾ തിരിച്ചറിയുമെന്നും എം എ ബേബി പറഞ്ഞു. കോഴിക്കോട്ടെ വിവിധ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ ഇപ്പോഴത്തെ മത്സരം ബിജെപിയിൽ എങ്ങനെ കയറിക്കൂടാമെന്നുള്ളതിലാണെന്ന് സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ അംഗം എം എം ബേബി പറഞ്ഞു. രാഹുൽഗാന്ധിയുടെ സമീപത്തിരിക്കുന്നതിനേക്കാൾ കൂടുതൽ പഴയ കോൺഗ്രസ്‌ എംപിമാരിപ്പോൾ മോഡിയുടെ കൂടെയുണ്ട്. കോൺഗ്രസ്‌ വിജയിച്ചാൽ ഏത്‌ നിമിഷവും ബിജെപിയാവാമെന്നും എം എ ബേബി പറഞ്ഞു.
ബൈറ്റ്
നന്മ നഷ്ടപ്പെട്ടില്ലാത്ത ചിലർ കോൺഗ്രസിലിപ്പോഴുമുണ്ട്‌. അവർ തകരുന്ന കൂടാരം വിട്ട്‌ എൽഡിഎഫിലേക്ക്‌ വരുന്നു. പി സി ചക്കോയും കെ സി റോസക്കുട്ടിയും എം എസ് വിശ്വനാഥനും ഒറ്റപ്പെട്ട സംഭവമല്ലെന്നും
എം എ ബേബി പറഞ്ഞു. കേരളത്തിൽ പലയിടങ്ങളിലും ബി ജെ പി കോൺഗ്രസ് ധാരണയുണ്ട്‌. വോട്ട്‌ കച്ചവടങ്ങളെ എക്കാലവും എതിർത്ത്‌ പോന്ന നിലപാടാണ്‌‌ കേരളം സ്വീകരിച്ചിട്ടുള്ളതെന്ന് 91 ലെ കോലീബി സഖ്യം ഓർമ്മിപ്പിച്ച് എം എ ബേബി വിശദീകരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണ മനുഷ്യരെ ചേർത്തു പിടിച്ച കരങ്ങളാണ് പിണറായി സർക്കാരിൻ്റെത്. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ നാട്ടിലാകെയുണ്ട്. യുഡിഎഫിന്‍റെ ക്ഷേമ പെൻഷൻ പ്രഖ്യാപനത്തെ എം എ ബേബി പരിഹസിച്ചു.

കോടഞ്ചേരി, കുടരഞ്ഞി, കൂരാച്ചുണ്ട്‌, പേരാമ്പ്രയിലെ ചെറുവണ്ണൂർ എന്നിവിടങ്ങളിലെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ റാലി എം എം ബേബി ഉദ്ഘാടനം ചെയ്തു. ഘടകകക്ഷി നേതാക്കളും പൊതുയോഗങ്ങളിൽ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News