ഓട്ടോറിക്ഷാ ചിഹ്നത്തിൽ മത്സരിക്കുന്ന കണ്ണൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കടന്നപ്പള്ളി രാമചന്ദ്രന് പിന്തുണയുമായി ഓട്ടോ റാലി

ഓട്ടോറിക്ഷാ ചിഹ്നത്തിൽ മത്സരിക്കുന്ന കണ്ണൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കടന്നപ്പള്ളി രാമചന്ദ്രന് പിന്തുണയുമായി ഓട്ടോ റാലി.കണ്ണൂർ നഗരത്തിലെ ഓട്ടോറിക്ഷകളാണ് ഇടത് പക്ഷത്തിന് വോട്ട് തേടി നഗരം ചുറ്റിയത്.സ്ഥാനാർത്ഥി തന്നെ ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന് റാലിക്ക് തുടക്കമിട്ടപ്പോൾ എൽ ഡി എഫ് പ്രവർത്തകരും ആവേശത്തിലായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ചാണ് കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണ മണ്ഡലം നിലനിർത്താൻ ഇറങ്ങുമ്പോഴും ഓട്ടോ ചിഹ്നവും ഓട്ടോ തൊഴിലാളികളുടെ പിന്തുണയും കടന്നപ്പള്ളിക്ക് ഒപ്പമുണ്ട്

ഓട്ടോ ചിഹ്നത്തിന് വോട്ട് തേടി ഓട്ടോറിക്ഷകൾ നഗരം ചുറ്റിയപ്പോൾ അത് തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വേറിട്ട കാഴ്ചയായി.സ്ഥാനാർത്ഥിയും അൽപ്പസമയത്തേക്ക് ഓട്ടോ ഡ്രൈവർ ആയപ്പോൾ പ്രവർത്തകർക്കും ആവേശം

സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഓട്ടോ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News