കോ-ലീ-ബി സഖ്യത്തെ തള്ളി ഇടത് ചേർന്ന നാടാണ് തലശേരി; ഇക്കുറിയും ചരിത്രം ആവർത്തിക്കും

എല്ലാ തെരഞ്ഞെടുപ്പുകളിലും പരസ്യമായോ രഹസ്യമായോ ബി ജെ പി കോൺഗ്രസ്സ് വോട്ട് കച്ചവടം നടന്ന ചരിത്രമാണ് തലശ്ശേരി മണ്ഡലത്തിന്. ഇത്തവണ സ്ഥാനാർത്ഥി പോലുമില്ലാതെ ബി ജെ പി തങ്ങളുടെ രാഷ്ടീയ പരീക്ഷണശാലയാക്കുകയാണ് തലശ്ശേരിയെ.എന്നാൽ ബി ജെ പി കോൺഗ്രസ്സ് അവിശുദ്ധ സഖ്യത്തെ തള്ളി ഇടതു പക്ഷത്തിനൊപ്പം അടിയുറച്ചു നിന്ന പാരമ്പര്യമാണ് തലശ്ശേരിയുടേത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ തലശ്ശേരി നഗരസഭയിൽ ബി ജെ പി യും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു.2001ലും 2006ലും നിയമസഭ തിരഞ്ഞെടുപ്പിൽ പരസ്യമായല്ലെങ്കിലും രഹസ്യമായി ബിജെപി കോൺഗ്രസ്സിന് വോട്ട് മറിച്ചു.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടതൽ വോട്ട് ലഭിച്ച തലശ്ശേരിയിൽ ഇത്തവണ സ്ഥാനാർത്ഥിയില്ലാതായത് പരസ്യമായ വോട്ട് കച്ചവടത്തിനെന്ന് വ്യക്തം. എന്നാൽ കോൺഗ്രസ്സ് ബി ജെ പി അവിശുദ്ധ സഖ്യത്തെ തള്ളി വോട്ടർമാർ ഇടത് പക്ഷത്തെ വിജയിപ്പിച്ചതാണ് തലശ്ശേരി മണ്ഡലത്തിൻ്റെ ചരിത്രം.ഇത്തവണയും അത് ആവർത്തിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എ എൻ ഷംസീർ പറഞ്ഞു.

ബിജെപി ജില്ലാ അധ്യക്ഷനായ എൻ ഹരിദാസിൻ്റെ നാമനിർദ്ദേശ പത്രികയിലെ പിഴവ് ബോധപൂർവമെന്നതിന് നിരവധി കാരണങ്ങളുണ്ട്.പത്രികാ സമർപ്പണം അവസാന മണിക്കൂറിലേക്ക് ആക്കിയതും സംശയാസ്പദമാണ്.
തലശ്ശേരിയിൽ കോൺഗ്രസ്സിന് വോട്ട് മറിച്ച് നൽകുമ്പോൾ ധർമ്മടത്ത് തിരിച്ചും സഹായിക്കുക എന്നതാണ് ധാരണയെന്ന് സി പി ഐ എം ആരോപിക്കുന്നു. വോട്ട് കച്ചവടത്തിൽ നേതാക്കൾ സന്തോഷിക്കുമ്പോൾ ബി ജെ പി അണികൾ ഭൂരിപക്ഷവും സ്ഥാനാർതി ഇല്ലാതായതിൻ്റെ അമർഷത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News