വടകരയും ബേപ്പൂരും പഴയ കഥയാണെങ്കിൽ മെയ് 2ന് ശേഷം തലശേരി പുതിയ കഥ പറയും

തലശേരി എം എൽ എ യും നിലവിൽ തലശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എ എൻ ഷംസീറിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിശാഖ് കല്ലട എഴുതിയ കുറിപ്പ് പങ്കുവച്ച് ഹണി ഭാസ്കർ. 24 വയസിൽ ഷംസീറിനെതിരെ ആർ എസ് എസ് ആക്രമണമുണ്ടായതും വീടിന് നേരെ ഉൾപ്പെടെ നടന്ന ആക്രമണങ്ങളും ഷംസീറിൻ്റെ രാഷ്ട്രീയ പോരാട്ടങ്ങളുമാണ് പോസ്റ്റിൻ്റെ ഉള്ളടക്കം.

ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലത്തിൽ ഷംസീറിൻ്റെ തോൽവി ഉറപ്പിക്കാൻ ഇക്കുറി മണ്ഡലത്തിൽ കോ-ലീ-ബി സഖ്യമുണ്ടെന്നും ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ ഇത് കൂടുതൽ പരസ്യമായെന്നും എന്നാൽ മെയ് 2ന് പഴയ വടകരയും ബേപ്പൂരും പോലെ തലശേരിയും ഗുരുവായൂരും ദേവികുളവും പുതിയ കഥപറയുമെന്നും ഫെയ്സ് ബുക്ക് കുറിപ്പിൽ പറയുന്നു

വിശാഖ് കല്ലട എ എം ഷംസീറിനെ കുറിച്ച് എ‍ഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ്‌ ചുവടെ

ആര്‍ എസ് എസ് നെ നേരിട്ട് 24 വയസിൽ ഇടനെഞ്ചിൽ കഠാര കുത്തു ഏറ്റുവാങ്ങിയിട്ടും പിന്മാറാത്ത ധീരൻ..
സ്വന്തം വീട്ടു മുറ്റത്തുആര്‍ എസ് എസ് കാളീ പൂജ നടത്തി വീടിനുനേരെ നിരവധി തവണ ബോംബെറിഞ്ഞിട്ടും പതറാതെ നിന്ന ധീരൻ..
അധികാരികളോട് നീതിക്ക് വേണ്ടി അങ്കം വെട്ടി നിരവധി തവണ തടവറ പുൽകിയ യഥാർത്ഥ വിപ്ലവകാരി..

ആര്‍ എസ് എസിന്‍റെ വധഭീഷണി കാരണം പോലീസ് സുരക്ഷ നൽകിയപ്പോൾ
എന്റെ നാട്ടിലെ സാധാരണകാരായ സഖാക്കൾക്കില്ലാത്ത ഒരു സുരക്ഷയും എനിക്ക് വേണ്ടെന്ന് പറഞ്ഞു ഗണ്മാനെ ഒഴിവാക്കിയ ധീര സഖാവ്..
പൊലീസ് മർദ്ദന മേൽക്കുമ്പോളും ഇങ്കിലാബ് വിളിച്ചു ജലപീരങ്കിക്കു
മുൻപിൽ തടയണ തീർത്ത പോരാളി..

പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ തലശ്ശേരിയുടെ പ്രിയങ്കരനായ ഷംസീർ

കോൺഗ്രസ്സിന്റെ മധ്യസ്ഥതയിൽ എപ്പോഴൊക്കെ കോലീബി സഖ്യം രൂപപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ ആ സഖ്യത്തിനെതിരെ കേരളം സടകുടഞ്ഞെണീറ്റിട്ടുണ്ട്

വാടകരയും ബേപ്പൂരും പഴയകഥയാണെങ്കിൽ മെയ് 2 ന് ശേഷം തലശ്ശേരിയും ഗുരുവായൂരും ദേവികുളവും അടക്കം ഈ കോലീബി സഖ്യത്തെ തോൽപ്പിച്ച പുതിയ കഥപറയും ..കാത്തിരുന്ന് കാണാം

– വിശാഖ് കല്ലട
Step 2: Place this code wherever you want the plugin to appear on your page.

RSS നെ നേരിട്ട് 24 വയസിൽ ഇടനെഞ്ചിൽ കഠാര കുത്തു ഏറ്റുവാങ്ങിയിട്ടും പിന്മാറാത്ത ധീരൻ..
സ്വന്തം വീട്ടു മുറ്റത്തു RSS കാളീ…

Posted by Honey Bhaskaran on Monday, 22 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News