മുഖ്യമന്ത്രി ഇന്ന് ആലപ്പുഴ ‌ 
ജില്ലയില്‍

എൽഡിഎഫ് തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിലെത്തും. അഞ്ച് പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കും. അരൂർ, ചേർത്തല മണ്ഡലങ്ങളിലെ പ്രചാരണത്തിന്റെ ഭാഗമായി രാവിലെ 10ന് തിരുനല്ലൂർ സ്‌കൂൾ ഗ്രൗണ്ടിലാണ്‌ ആദ്യസമ്മേളനം.

ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്‌ മണ്ഡലങ്ങളിലെ പ്രചാരണത്തിന് പകൽ 11ന് ‌‌എസ്ഡിവി ഗ്രൗണ്ടിലും ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെ പ്രചാരണത്തിന് മൂന്നിന് ‌കായംകുളം എൽമെക്‌സ് ഗ്രൗണ്ടിലും മാവേലിക്കര മണ്ഡലത്തിലെ പ്രചാരണത്തിന് വൈകിട്ട് നാലിന് മാവേലിക്കര കോടിക്കൽ ഗാർഡൻസിലും ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രചാരണത്തിന് അഞ്ചിന് ചെങ്ങന്നൂർ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിലും ചേരുന്ന സമ്മേളനങ്ങളിൽ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News