ഇരട്ടവോട്ട്‌ ഇതാദ്യമായല്ല; പരിശോധന തുടരും: ടിക്കാറാം മീണ

വോട്ടർപട്ടികയിൽ ഇരട്ടവോട്ട് കണ്ടെത്തുന്നത്‌ ആദ്യമായിട്ടല്ലെന്നും എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഇരട്ടവോട്ടർമാർ ഉണ്ടെന്ന പരാതി ശരിയാണെന്ന് കലക്ടർമാരുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. പരാതിയിൽ പറഞ്ഞത്രയില്ല. ഇക്കാര്യത്തിൽ കമീഷന്‌ തുറന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ സാഹചര്യത്തിൽ ബൂത്ത്‌ ലെവൽ ഓഫീസർമാർ നേരിട്ടെത്തി പരിശോധിക്കുന്നതിൽ വന്ന വീഴ്‌ചയാകാം ഇരട്ടവോട്ടിന്‌ കാരണം‌. 140 മണ്ഡലത്തിലും ബൂത്ത്തലത്തിൽ ലിസ്റ്റ് തയ്യാറാക്കും. രണ്ടിടത്ത്‌ പേരുണ്ടെങ്കിൽ ഒന്ന് ഒഴിവാക്കും.

കഴിഞ്ഞവർഷം പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 68,606 ഇരട്ടവോട്ടുണ്ടായിരുന്നു. അന്തിമപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ഉണ്ടായിരുന്നത്‌ 4334. ഇതിനുശേഷം ഒമ്പത്‌ ലക്ഷത്തിലേറെ പേരുകൾ പുതുതായി ചേർത്തു‌. മറ്റ്‌ സംസ്ഥാനങ്ങളിലും വൻതോതിൽ ഇരട്ടവോട്ടുകൾ കാണപ്പെടുന്നുണ്ട്‌. കാസർകോട് ഉദുമയിലെ വോട്ടർ കുമാരിയുടെ പേരിൽ അനുവദിച്ച അഞ്ച്‌ കാർഡിൽ നാലെണ്ണം നശിപ്പിച്ചു. നാല്‌ കാർഡ് അനുവദിച്ച ഉദുമ അഡീഷണൽ റിട്ടേണിങ്‌ ഓഫീസറെ സസ്‌പെൻഡ്‌ ചെയ്തതു.

ആക്ഷേപം ഉന്നയിക്കാൻ ഒന്നരമാസത്തോളം ഉണ്ടായിരുന്നപ്പോൾ രാഷ്‌ട്രീയ പാർടികൾ ഉറങ്ങുകയായിരുന്നോ എന്നും‌ ടിക്കാറാം മീണ ചോദിച്ചു. നവംബർ 16നാണ്‌ കരട്‌ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്‌. ജനുവരി 20ന് അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. പരാതികൾ ഉന്നയിക്കാൻ അവസരമുണ്ടായിരുന്നപ്പോൾ അത്‌ ചെയ്‌തില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12 ലക്ഷം വ്യാജവോട്ടുണ്ടെന്നാണ്‌ പരാതികൾ വന്നത്‌. 250 എണ്ണമേ കണ്ടെത്തിയുള്ളൂ. ഇരട്ടവോട്ട്‌ അത്രത്തോളം ഉണ്ടായിരുന്നെങ്കിൽ അതിന്റെ പ്രയോജനം പരാതി ഉന്നയിച്ചവർക്കല്ലേ കിട്ടിയതെന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News