അമേരിക്കയിൽ കറുത്ത കുട്ടിയെ അധ്യാപകന്റെ മുന്നിൽ മുട്ടുകുത്തിച്ചു

ന്യൂയോർക്കിലെ ലോങ്‌ ഐലൻഡിൽ കറുത്ത വംശജനായ ആറാം ക്ലാസുകാരനെ അധ്യാപകനുമുന്നിൽ മുട്ടുകുത്തിച്ച്‌ വെളുത്ത വംശജനായ ഹെഡ്‌മാസ്‌റ്റർ. പ്രതിഷേധം ശക്തമായതിനെ തുടർന്ന്‌ ഹെഡ്‌മാസ്റ്റ‌റെ അവധിയിൽ പ്രവേശിപ്പിച്ചു.

സെന്റ്‌ മാർട്ടിൻ ഡി പോറെസ്‌ മരിയനിസ്‌റ്റ്‌ സ്കൂളിൽ ഫെബ്രുവരി 25നായിരുന്നു സംഭവം. ക്ലാസിൽ അധ്യാപകൻ വിദ്യാർഥികളോട്‌ പാഠഭാഗം വായിക്കാൻ ആവശ്യപ്പെട്ടിരുന്നു. നേരത്തേ വായിച്ചുകഴിഞ്ഞ 11കാരൻ ട്രെയ്‌സൺ മറ്റൊരു ഭാഗം പഠിക്കാൻ തുടങ്ങി. കുട്ടി തെറ്റായ ഭാഗം വായിക്കുകയാണെന്ന്‌ തെറ്റിദ്ധരിച്ച അധ്യാപകൻ ഹെഡ്‌മാസ്‌റ്ററുടെ ഓഫീസിലേക്ക്‌‌ കൂട്ടിക്കൊണ്ടുപോയി. തുടർന്നാണ്‌ മുട്ടിൽനിന്ന്‌ മാപ്പുപറയാൻ കുട്ടി നിർബന്ധിതനായത്‌.

അടുത്ത ദിവസം പ്രഥമാധ്യാപകനെ വിളിച്ച കുട്ടിയുടെ അമ്മ ട്രിഷ പോളിനോട്‌ ഇത്‌ എല്ലാ വിദ്യാർഥികൾക്കും നൽകുന്ന ശിക്ഷയല്ല, മറിച്ച്‌ ‘ആഫ്രിക്കൻ രീതിയിലുള്ള ശിക്ഷ’യാണെന്നായിരുന്നു വിശദീകരണം. ഹെയ്തി വംശജയാണ്‌ ട്രിഷ. കറുത്തവരെല്ലാം ആഫ്രിക്കക്കാരാണെന്നും അവരോട്‌ മോശമായി പെരുമാറാമെന്നുമുള്ള ധാരണ അനാരോഗ്യകരമാണെന്ന്‌ ട്രിഷ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News