പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സിനിമ സ്റ്റൈല്‍ ഡയലോഗുമായി സന്ദീപാനന്തഗിരി

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യല്‍ മീഡിയകളില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക്പോരുകള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സിനിമ സ്റ്റൈല്‍ ഡയലോഗുമായി
സന്ദീപാനന്തഗിരി.ഫേസ്ബുക്ക് പോസ്റ്റിന്‍്റെ പൂര്‍ണരൂപം:

ഒറ്റ രാത്രികൊണ്ട് ധാരാവി ഒഴിപ്പിച്ച കഥ നമ്മള്‍ കേട്ടിട്ടുണ്ട്!
അതുപോലെ ഒറ്റ രാത്രികൊണ്ട് നോട്ട് നിരോധിച്ചത് നമ്മളനുഭവിച്ചിട്ടുണ്ട്!
അര ദിവസംകൊണ്ടാണ് പൌരത്ത്വ ഭേദഗതി ബില്‍ പാസാക്കിയത്!
വിരല്‍ ഞൊടിക്കുന്നതുപോലെയാണ് കാര്‍ഷികബില്‍ പാസ്സാക്കിയത്!

തിരഞ്ഞെടുപ്പ് കാലത്ത് റോക്കറ്റു പോലെ കുതിച്ചുയര്‍ന്ന ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ സെക്കന്റുകള്‍ മാത്രം! എന്തിന് ഏറെ പറയണം ഒറ്റ രാത്രിപോലും വേണ്ടി വന്നില്ല കാശ്മീരിനെ പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍! ചുരുക്കി പറഞ്ഞാല്‍ ദാമോധര്‍ജിയുടെ വഴിമുടക്കാന്‍ ഒരു മുണ്ടക്കല്‍ ശേഖരനും വളര്‍ന്നില്ല എന്നിരിക്കെ,എന്തുകൊണ്ട് ശബരിമലയില്‍ ഒരു ഓര്‍ഡിനന്‍സ് പാസാക്കാന്‍ ദാമോധര്‍ജിക്ക് കഴിയാത്തത് ? ദാമുവേട്ടനെ ജനം കഴിവില്ലാത്തവനെന്നു കരുതില്ലേ? അതുകൊണ്ട് ചോദിച്ചതാ ദാമുവേട്ടനനുഗ്രഹിക്കണം…
Step 2: Place this code wherever you want the plugin to appear on your page.

ഒറ്റ രാത്രികൊണ്ട് ധാരാവി ഒഴിപ്പിച്ച കഥ നമ്മൾ കേട്ടിട്ടുണ്ട്!
അതുപോലെ ഒറ്റ രാത്രികൊണ്ട് നോട്ട് നിരോധിച്ചത്…

Posted by Swami Sandeepananda Giri on Monday, 22 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News