കേരളത്തിലേത് ബദല്‍ നയങ്ങളുടെ സര്‍ക്കാര്‍; എല്‍ഡിഎഫിന്‍റെ തുടര്‍ ഭരണം കേരളത്തിന്‍റെ മാത്രമല്ല രാജ്യത്തിന്‍റെയും ആവശ്യം യെച്ചൂരി

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനില്‍ക്കാന്‍ എല്‍ഡിഎഫിന്‍റെ തുടര്‍ ഭരണം ആവശ്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കാസര്‍കോട് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചുരി. കേരളത്തിലേത് ബദല്‍ നയങ്ങളുടെ സര്‍ക്കാരാണെന്നും പ്രകടന പത്രികയില്‍ പറഞ്ഞ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും നടപ്പിലാക്കിയ രാജ്യത്തെ ഏക സര്‍ക്കാരാണ് കേരളത്തിലേതെന്നും യെച്ചൂരി പറഞ്ഞു.

കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധിയുടെ കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണ് ഇടതു സര്‍ക്കാര്‍ മാനവികതയിലും ക്ഷേമത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍ക്കാരാണ് ഇടതുസര്‍ക്കാരെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്ത് നടക്കുന്ന കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ കേരളം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉയര്‍ത്തി അവരെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുകയാണ്.

ഇന്ത്യയെ മൊത്തത്തില്‍ വില്‍പനയ്ക്ക് വയ്ക്കുകയാണ് മോഡി. പൊതുമേഖലയാകെ കോര്‍പറേറ്റുകള്‍ക്ക് തീ‍റെ‍ഴുതുകയാണ് മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ സ്വത്ത് ജനങ്ങ‍‍ളുടേതാണെന്ന് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ ബോധ്യപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു. സമാന നയങ്ങള്‍ തുടരുന്നവരാണ് കോണ്‍ഗ്രസെന്നും ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ഈ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെ‍ഴുതുമെന്നും.

പൊതുജനാരോഗ്യമേഖലയെ കേന്ദ്രം അവഗണിക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ കേന്ദ്രം ഇതിന് ബദല്‍ നയം നടപ്പിലാക്കുന്നു. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുക മാത്രമല്ല ലോകമാതൃകയിലേക്ക് ഉയര്‍ത്തുകകൂടി ചെയ്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുസര്‍ക്കാരെന്നും യെച്ചൂരി പറഞ്ഞു.

രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങലെയാകെ തകര്‍ത്തെറിഞ്ഞ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഫെഡറല്‍ മൂല്യങ്ങളെയും കശാപ്പ് ചെയ്യുന്ന പ്രവര്‍ത്തനമാണ് കേന്ദ്രം ചെയ്യുന്നതെന്നും യെച്ചൂരി കാസര്‍കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel