ചില കാര്യങ്ങളെ സത്യസന്ധമായി വിലയിരുത്തണമെന്നും കൺമുന്നിലുള്ള ചിലത് നിഷേധിക്കാനാവില്ലെന്നുമുള്ള ആമുഖത്തോടെയാണ് ഒ രാജഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയത്. പിണറായി പ്രതിസന്ധികളെ തരണം ചെയ്യാൻ കരുത്തുള്ള നേതാവാണ്.
വളരെ കുറച്ചു മാത്രം സംസാരിക്കുകയും അതേ സമയം മുന്നിലുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി പരിശ്രമിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജഗോപാൽ പറയുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ എന്തുകൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ സാധിക്കാത്തതെന്നുള്ള ചോദ്യത്തിന് 90 ശതമാനം സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളമെന്നായിരുന്നു രാജഗോപാലിനെ മറുപടി. മലയാളികൾ ചിന്താശേഷിയുള്ളവരാണ്.
കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനറിയാം. ഇതാണ് തങ്ങളുടെ പാർട്ടിക്ക് ഇവിടെ വളർച്ചയുണ്ടാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണത്തിന് സാധ്യതയുണ്ടെന്നും കാര്യങ്ങളെ വിലയിരുത്തുമ്പോൾ അങ്ങനെയൊരു ധാരണ ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ടെന്നും രാജഗോപാൽ അഭിമുഖത്തിൽ പറയുന്നു.
എന്തായാലും സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ബിജെപി നേതാക്കൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് രാജഗോപാലിനെ പരാമർശം
Get real time update about this post categories directly on your device, subscribe now.