24 ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ പരസ്യത്തിലെ സ്ത്രീക്ക് വീടില്ല; ബിജെപിയുടെ മറ്റൊരു കള്ള പ്രചാരണം കൂടി പൊളിയുന്നു

24 ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ പരസ്യത്തിലെ സ്ത്രീക്ക് വീടില്ല. സ്വന്തമായി വീടില്ലെന്ന് കൊല്‍ക്കത്ത സ്വദേശി ലക്ഷ്മീദേവി. പൊളിഞ്ഞത് പത്രപ്പരസ്യമുപയോഗിച്ച് ബിജെപി നടത്തിയ വന്‍ കള്ളപ്രചാരണം. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ന്യൂസ് ലോണ്‍ഡ്രി നടത്തിയ അന്വേഷണത്തിലാണ് കള്ളത്തരം പുറത്തുവന്നത്.

പ്രധാനമന്ത്രി ആവാസ് യോജനയിലുടെ 24 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യം. ഫെബ്രുവരി 14, 25 തീയതികളിലായി ആ പത്രപ്പരസ്യം പ്രമുഖ ഹിന്ദി, ബംഗാളി പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചു.

നരേന്ദ്ര മോഡിയുടെ പിഎംഎവൈയുടെ പരസ്യത്തിലെ സ്ത്രീയെ അന്വേഷിച്ചിറങ്ങിയ ന്യൂസ് ലോണ്‍ഡ്രി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് ലഭിച്ചത് ആ സ്ത്രീയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു. പദ്ധതിയിലൂടെ വീട് കിട്ടിയില്ലെന്ന് കൊല്‍ക്കത്ത സ്വദേശിയായ ലക്ഷേ്മീദേവി പറഞ്ഞു.

500 രൂപ മാസവാടകയ്ക്കാണ് താമസിക്കുന്നത്. മക്കളും അവരുടെ ഭാര്യമാരും കുട്ടികളും വീട്ടിലുണ്ട്. പത്രത്തില്‍ ഫോട്ടോ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ലക്ഷ്മീദേവി ന്യൂസ് ലോണ്‍ഡ്രിയോട് പറഞ്ഞു.

ബാബുഘട്ട് ഗംഗാസാഗര്‍ മേളയില്‍ ശൗചാലയം വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്നു. അപ്പോള്‍ ആരോ എടുത്ത ചിത്രമായിരിക്കാം എന്നാണ് ലക്ഷ്മീദേവി പറയുന്നത്.

കേരളം പോലുള്ള മറ്റിടങ്ങളിലെ കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ ഗുജറാത്ത് പോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന ചിത്രങ്ങളായി സംഘപരിവാറിന്‍റെ വാട്സാപ്പ് യൂണിവേ‍ഴ്സിറ്റി ഉപയോഗിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് നുണപ്രചാരണത്തിന് പരസ്യം നിര്‍മിക്കുകയായിരുന്നു കേന്ദ്രം ഭരിക്കുന്ന ബിജെപി.

ഇടതുപക്ഷം ഭരിക്കുന്ന കേരള സര്‍ക്കാര്‍ ദാരിദ്ര്യാവസ്ഥ മറികടക്കാന്‍ ഉയര്‍ത്തിയ ലൈഫ് പോലുള്ള അഭിമാന പദ്ധതികള്‍ക്ക് നേരെ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രചണ്ഡമായ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു. ലൈഫ് പദ്ധതിയില്‍ കേരളം നല്‍കുന്ന നാല് ലക്ഷം രൂപ കേന്ദ്രത്തിന്‍റെ ഔദാര്യമാണെന്നും ബിജെപി നേതാക്കള്‍ കള്ളപ്രചാരണം നടത്തിയിരുന്നു. ആ ഘട്ടത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പത്രപ്പരസ്യത്തിലെ കള്ളത്തരം പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here