കേരളത്തിലാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് ഏറിവരുന്ന ഒരു സാഹചര്യത്തിലാണ്, കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍വച്ച് പി.സി. ജോര്‍ജിനെ കൂക്കിവിളിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നു പി.സി.ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പി.സി.ജോര്‍ജിന്റെ വാഹനപര്യടനം ഈരാട്ടുപേട്ടയിലെ തേവരപ്പാറയില് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
പി സി ജോര്‍ജിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതുമ അല്ലെങ്കിലും കേരളത്തെ സംബന്ധിച്ച് ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥിയും വോട്ടര്‍മാരും തമ്മില്‍ വലിയ രീതിയിലുള്ള അസഭ്യവര്‍ഷവുമായി വരുന്നത്.
പി.സി. ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവി. ഇതില്‍ പ്രകോപിതനായ പി.സി. ജോര്‍ജ് കൂവിയവരെ അസഭ്യം പറഞ്ഞു. ഇതിനു പിന്നാലെയാണ് പ്രചാരണം നിര്‍ത്തിയതായി ജോര്‍ജ് അറിയിച്ചത്. പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എയായ പി.സി. ജോര്‍ജ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here