കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത്; അനധികൃതമായി സമ്പാദിച്ചത് 166 % സ്വത്ത്; കണ്ടെത്തല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍

മുസ്ലീംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ അനധികൃത സ്വത്ത്‌ സമ്പാദനം നടത്തിയതായി ‌ വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌.

എംഎൽഎയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ്‌ പറയുന്നു.

കെഎം ഷാജി 166 ശതമാനം സ്വത്ത് അധികം സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍ 2011 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

1 – 6 – 11 മുതൽ 31-10 – 20. വരെ 88,57,452 രൂപയാണ് കെഎം ഷാജിയുടെ വരുമാനം.2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്

കെ എം ഷാജി അനധികൃത സ്വത്ത്‌ സമ്പാദനത്തിന്‌ തെളിവുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌ ഹർജിക്കാരൻ.



തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഷാജി നൽകിയ സത്യവാങ്‌മൂലത്തിലെ വരുമാനവും ആഡംബര വീട്‌ നിർമാണത്തിന്‌ ചെലവഴിച്ച തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. അനധികൃതമായി നിർമിച്ച ആഡംബര വീടിന്‌ 1.62 കോടി രൂപ വിലമതിക്കുമെന്നാണ്‌ കോർപറേഷൻ അധികൃതർ കണ്ടെത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here