മോറട്ടോറിയം: കാലാവധി നീട്ടുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

മോറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിലോ മോറട്ടോറിയം പ്രഖ്യാപിച്ച വായ്പകളുടെ പരിധിയിലോ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി.

സാമ്പത്തിക കാര്യങ്ങളില്‍ ജുഡീഷ്യറിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ നിരവധി ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാരാണ് ഇക്കാര്യങ്ങളില്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടത്. മോറട്ടോറിയം കാലയളവില്‍ കൂട്ടുപലിശയോ, പിഴപലിശയോ ഈടാക്കരുതെന്നും സുപ്രീംകോടതിചൂണ്ടിക്കാട്ടി.

വായ്പ തുക എത്രയായാലും കൂട്ടുപലിശയോ, പിഴപലിശയോ ഈടാക്കരുത്. ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നും നിര്‍ദേശം. വായ്പക്കുള്ള കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News