വോട്ട് കച്ചവടത്തിനെതിരെ അണികൾ പ്രതിഷേധം ;തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാതെ ബി ജെ പി വൻ പ്രതിസന്ധിയിൽ

തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാതെ ബി ജെ പി വൻ പ്രതിസന്ധിയിൽ.വോട്ട് കച്ചവടത്തിനെതിരെ അണികൾ പ്രതിഷേധം അറിയിച്ചതോടെ സ്വതന്ത്രനെ പിന്തുണയക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും അതും വിജയിച്ചില്ല.മറ്റന്നാൾ അമിത് ഷാ പങ്കെടുക്കാനിരുന്ന തലശ്ശേരിയിലെ പൊതുയോഗം റദ്ദാക്കിയതും ബിജെപിക്ക് വൻ നാണക്കേടായി

താര പ്രചാരകനായ അമിത് ഷായെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു തലശ്ശേരിയിലെ ബിജെപി പ്രവർത്തകർ. 25ാം തീയ്യതിയായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ നേതാക്കൾ വോട്ട് കച്ചവടത്തിൽ കണ്ണ് വച്ചപ്പോൾ തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാതായി.ഇതോടെ അമിത് ഷായുടെ തലശ്ശേരിയിലെ പൊതുയോഗം റദ്ദാക്കി.പ്രവർത്തകർ നിരാശയിലും നേതൃത്വം നാണക്കേടിലുമായി.

വോട്ട് കച്ചവSത്തിന് എതിരെ അണികൾ പ്രതിഷേധ സ്വരം ഉയർത്തിതോടെ സ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള ശ്രമം തുടങ്ങി.എന്നാൽ അതും പരാജയപ്പെട്ടു.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം വോട്ട് ലഭിച്ച തലശ്ശേരിയിൽ വോട്ട് കച്ചവടത്തിൻ്റെ ഭാഗമായി സ്ഥാനാർത്ഥി ഇല്ലാതായത് ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് നാണക്കേടായി മാറിയിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel