രാജ്യത്തെ പ്രതിദിന കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്‌. കഴിഞ്ഞ ദിവസം 40,715 പേര്‍ക്ക്‌ കോവിഡ്‌ സ്ഥീരികരിച്ചു. . മരണ സംഖ്യയിലും ഈ കുറവ്‌ പ്രകടമായി. കഴിഞ്ഞ ദിവസം 199 പേരാണ്‌ കോവിഡിന്‌ കീഴടങ്ങിയത്‌‌.

മുന്‍ ദിവസം 212 ആയിരുന്നു മരണ സംഖ്യ. പ്രതിദിന കോവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ വൈറസിന്റെ വ്യാപന തോതും ഉയരുന്നു. 1.32 ആണ്‌‌ നിലവിലെ വ്യാപന തോത്‌.

കഴിഞ്ഞ വര്‍ഷം എപ്രിലിന്‌ ശേഷമുള്ള എറ്റവും ഉയര്‍ന്ന തോതാണ്‌ ഇപ്പോള്‍ രേഖപ്പെടുത്തിയത്‌.

കേസുകള്‍ വര്‍ദ്ധിച്ചതോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ലോകത്ത്‌‌ ഇന്ത്യ വീണ്ടും മൂന്നാം സ്ഥാനത്തെത്തി. കേസുകളുടെ എണ്ണത്തില്‍ ബ്രസില്‍ ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാം സ്ഥാനത്തുമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News