കെപിസിസി ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസ് വിട്ട് മറ്റൊരു നേതാവ് കൂടി.  കെപിസിസി ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബുവാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.

കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ദിശാബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും സുരേഷ് ബാബു ആരോപിച്ചു.

2 വര്‍ഷഷമായി കോണ്‍ഗ്രസിന് പ്രസിഡന്റില്ലെന്നും രണ്ട് വര്‍ഷമായിട്ടും കോണ്‍ഗ്രസിന് ദേശീയ അധ്യക്ഷനെ കണ്ടെത്താനാകാത്തത് ഒരു പോരായ്മയാണെന്നും  പി എം  സുരേഷ് ബാബു പറഞ്ഞു.

ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നില്ലെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് നേതൃത്വം ഇല്ലാതായി. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടതന്ന കെപിസിസിയുടെ പുനഃസംഘടനാ യോഗത്തിനേയും പി എം സുരേഷ് ബാബു വിമര്‍ശിച്ചു.

പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യസങ്ങളുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് പകരം അത്തരം നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും ഒഴിച്ച് നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അനിവാര്യമായ മാറ്റങ്ങള്‍ക്കായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ലെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News