ചെന്നിത്തലയുടെ മറ്റൊരു ഉസ്മാന്‍; ഇങ്ങള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്ന് സോഷ്യല്‍മീഡിയ

സ്വന്തമായി നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോഴും ഭരണപക്ഷത്തിനെതിരെ പ്രയോഗിക്കാന്‍ പ്രത്യേകിച്ച് ആയുധങ്ങള്‍ ഒന്നും തന്നെ കൈയിലില്ലാതെ വരുമ്പോഴും നമ്മുടെ ചെന്നിത്തല ജീ പ്രയോഗിക്കുന്ന ചില അടവുകളുണ്ട്. കളരിപ്പയറ്റിലെ പൂഴിക്കടകന്‍ അടവാണ് ഇത് ഓരോന്നും എന്നാണ് നമ്മുടെ ജീയുടെ ഒരു ചിന്താഗതി. എന്നാല്‍ ഇതോരോന്നും പച്ചപിടിക്കാതെയും എല്ലാ അടവുകളും എട്ടുനിലയില്‍ പൊട്ടി പാളീസാവുകയുമാണ് പതിവ് ശൈലി.

നേരത്തെ കൊറോണ കേരളത്തില്‍ വ്യാപകമാകുന്ന സമയം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ നമ്മുടെ ചെന്നിത്തല ജീ ഒരു പൂഴിക്കടകന്‍ അടവ് പയറ്റിയിരുന്നു. പ്രതിപക്ഷ നേതാവായ ചെന്നിത്തല വിദേശ മലയാളികളെ വിളിച്ച് കൊറോണാ കാലത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചതായിരുന്നു ജീയ്ക്ക് പണിയായത്.

അങ്ങനെ വിളിക്കുന്നതിനിടയില്‍ ജീ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരു ഉസ്മാനെയും വിളിച്ചിരുന്നു. അതിലിപ്പോ ഇത്ര കളിയിക്കാന്‍ എന്താണെന്നല്ലേ… പറയാം…. വിദേശത്തുള്ള ഈ ഉസ്മാനെ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച അതേ സമയം ഈ ഉസ്മാന്‍ നാട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു. അതുപോലും അറിയാതെ ഒരു ഫോണുമെടുത്തുവെച്ച് ജീ ഒന്ന് ആളാകാന്‍ ശ്രമിച്ചതായിരുന്നു… പോട്ടെ…. അതെല്ലാം പോട്ടെ…കഴിഞ്ഞതൊക്കെ കഴിഞ്ഞു…. ഇപ്പോള്‍ ജീയ്ക്ക് പറ്റിയതെന്താണെന്നോ????

ഗുജറാത്തി പത്രമായ സന്ദേശില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം നല്‍കിയ സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഏതു മലയാളി ആണ് ഗുജറാത്തിയിലുള്ള പത്രം വായിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കൃത്യമായാപ്പറഞ്ഞാല്‍ ചെന്നിത്തലയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

എന്റെ കയ്യില്‍ ഉള്ളത് ഗുജറാത്തിലെ ഒരു പത്രമാണ്. ഏതു മലയാളി ആണ് ഗുജറാത്തിയിലെ പത്രം വായിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പരസ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയാണ്. എനിക്ക് ഗുജറാത്തി വായിക്കാന്‍ അറിയില്ല. ഗുജറാത്തില്‍ കേരളത്തിന്റെ പരസ്യമാണ്.

ഇന്ത്യയ്ക്ക് അകത്തും ഇന്ത്യയ്ക്ക് പുറത്തും വിവിധ ഭാഷകളില്‍ പരസ്യം കൊടുക്കുകയാണ്. ഇത് ഗുജറാത്തിലെ ഒരു പത്രം ഇറക്കിയതാണ്. ഇതിന്റെ പേര് വായിക്കാന്‍ എനിക്ക് അറിയില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ സത്യാവസ്ഥ അറിയേണ്ടേ ഇനി? അതും പറയാം……

ഗുജറാത്ത് പത്രത്തിലെ എല്‍ഡിഎഫ് പരസ്യത്തെ ചൊല്ലി രമേശ് ചെന്നിത്തല സൃഷ്ടിച്ച വിവാദത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്. സന്ദേശ് ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ നിന്നുകൊണ്ട് ആരെങ്കിലും, കേരളത്തിനകത്തു
ള്ളതോ പുറത്തുള്ളതോ ആയ ന്യൂസ് പോര്‍ട്ടലുകളില്‍ കയറുമ്പോഴാണ് പ്രസ്തുത പരസ്യം കാണാന്‍ സാധിക്കുക.

അതെപ്പോഴും പ്രത്യക്ഷപ്പെടണമെന്നും ഇല്ല. ഗൂഗിളിന്റെ അല്‍ഗോരിതം അനുസരിച്ചാണ് ഓണ്‍ലൈന്‍പോര്‍ട്ടലുകളില്‍ ഡിസ്‌പ്ലേ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. ഓണ്‍ലൈനില്‍ പരസ്യം കണ്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രിന്റ് എടുത്ത്, പത്രമാണെന്ന വ്യാജേന നുണ പ്രചരിപ്പിച്ച പ്രതിപക്ഷനേതാവ് കേരള ജനതയെ തെറ്റിധരിപ്പിക്കുകയാണ്.

എന്നാലും എന്റെ ചെന്നിത്തല ജീ… ഇങ്ങള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണല്ലോ അവസ്ഥ… കുഴപ്പമില്ലന്നേ, ഇതിലൊന്നും തളരരുത് നമ്മള്‍. ഒന്നുമില്ലെങ്കിലും അടുത്ത വര്‍ഷം കാവിലെ പാട്ട് മത്സരത്തിന് കാണാം നമുക്ക്.. അന്നെങ്കിലും നിങ്ങള് ഇങ്ങനെ നാണംകെടാതിരുന്നാല്‍ മതിയെന്നാണ് മലയാളികളുെട പ്രാര്‍ത്ഥന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here