വര്‍ഗീയതയും അഴിമതിയും ഗ്രസിച്ച വലതുപക്ഷ രാഷ്ട്രീയത്തെ തള്ളിക്കള്ളഞ്ഞ് ഇടതുപക്ഷത്തിന്റെ ജനകീയ വികസന രാഷ്ട്രീയത്തോടൊപ്പമാണ് തങ്ങളെന്ന് ആലപ്പുഴ ഉറപ്പിച്ചിരിക്കുന്നു ; മുഖ്യമന്ത്രി

വര്‍ഗീയതയും അഴിമതിയും ഗ്രസിച്ച വലതുപക്ഷ രാഷ്ട്രീയത്തെ തള്ളിക്കള്ളഞ്ഞ് ഇടതുപക്ഷത്തിന്റെ ജനകീയ വികസന രാഷ്ട്രീയത്തോടൊപ്പമാണ് തങ്ങളെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആലപ്പുഴയല്ല ഇന്നുള്ളത്. പുത്തന്‍ റോഡുകള്‍, മാലിന്യമുക്തമായ ജലഗതാഗത പാതകള്‍, നേട്ടങ്ങള്‍ കൊയ്ത ടൂറിസം മേഖല, പുരോഗതിയുടെ പാതയില്‍ തിരിച്ചെത്തിയ കയര്‍ വ്യവസായം തുടങ്ങി സമസ്ത മേഖലകളിലും മാറ്റം ദൃശ്യമാണ്. ജനങ്ങള്‍ അതു തിരിച്ചറിഞ്ഞിരിക്കുന്നു. ആലപ്പുഴയില്‍ കേരള പര്യടനത്തിനു വന്നു ചേര്‍ന്ന ജനാവലിയുടെ ആവേശത്തില്‍ അത് പ്രകടമായിരുന്നുവെന്നും ആലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആലപ്പുഴയല്ല ഇന്നുള്ളത്. പുത്തന്‍ റോഡുകള്‍, മാലിന്യമുക്തമായ ജലഗതാഗത പാതകള്‍, നേട്ടങ്ങള്‍ കൊയ്ത ടൂറിസം മേഖല, പുരോഗതിയുടെ പാതയില്‍ തിരിച്ചെത്തിയ കയര്‍ വ്യവസായം തുടങ്ങി സമസ്ത മേഖലകളിലും മാറ്റം ദൃശ്യമാണ്. ജനങ്ങള്‍ അതു തിരിച്ചറിഞ്ഞിരിക്കുന്നു. ആലപ്പുഴയില്‍ കേരള പര്യടനത്തിനു വന്നു ചേര്‍ന്ന ജനാവലിയുടെ ആവേശത്തില്‍ അത് പ്രകടമായിരുന്നു.

വര്‍ഗീയതയും അഴിമതിയും ഗ്രസിച്ച വലതുപക്ഷ രാഷ്ട്രീയത്തെ തള്ളിക്കള്ളഞ്ഞ് ഇടതുപക്ഷത്തിന്റെ ജനകീയ വികസന രാഷ്ട്രീയത്തോടൊപ്പമാണ് തങ്ങളെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നു. ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ചിത്തരഞ്ജന്‍, അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം, കുട്ടനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് കെ. തോമസ് എന്നിവരുടെ വിജയത്തിനായി ജനങ്ങള്‍ ഒപ്പമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News