തെരഞ്ഞെടുപ്പ് ചട്ടലംഘനം; സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നല്‍കി

സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനെ തുടര്‍ന്നാണ് ജഗദീഷിനെതിരെ നടപടി എടുത്തത്.

140 മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണോപാധികള്‍ തയ്യാറാക്കുന്നതിനു വേണ്ടിയാണ് തൈക്കാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ സ്റ്റുഡിയോയില്‍ വെച്ച് പ്രശസ്ത സിനിമാ താരവും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ഷൂട്ടിങ് നടത്തിയത് എന്നാല്‍ രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി ഉള്ള ഷൂട്ടിംഗ് ആണെന്ന് സ്‌കൂള്‍ അധികൃതരെ അറിയിക്കാതെയായിരുന്നു തയ്യാറെടുപ്പുകള്‍.

തുടര്‍ന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് സര്‍ക്കാര്‍ സ്‌കൂളില്‍ ഷൂട്ടിംഗ് നടത്തിയതിനെതിരെ സിപിഐ എം പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് കളക്ടര്‍ ഇപൈട്ട് ഷൂട്ടീംഗ് നിര്‍ത്തിവച്ചത്.

സിനിമയുടെ ആവശ്യത്തിന് എന്ന വ്യാജേന ആണ് ഫ്‌ലോര്‍ ബുക്ക് ചെയ്തിരുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.ഇതേ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ സ്‌കൂള്‍ അധികൃതരും സിനിമാതാരം ജഗദീഷിനോട് ആവശ്യപ്പെട്ടിരുന്നു. ഷൂട്ടീംഗ് അവസാനിപ്പി ച്ചെങ്കിലും ജഗദീഷിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് സിപിഎം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News