തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് സിപിഐഎം

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് സിപിഐ(എം). തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് – വെൽഫെയർ പാർട്ടി കൂട്ട് കെട്ടിൻ്റെ തുടർച്ചയാണിതെന്ന് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു.

വടകര, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിൽ ബി ജെ പി നിർജ്ജീവമെന്നും സംസ്ഥാന പ്രസിഡൻ്റിൻ്റെ ജില്ലയിലെ ഉദ്ദേശം അവർ വ്യക്തമാക്കണമെന്നും സി പി ഐ (എം) നേതാക്കൾ ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിയ്ക്കും സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ അവർ സ്ഥാനാർത്ഥികളെ നിർത്താതിരുന്നത് ദുരൂഹമാണെന്ന് സി പി ഐ (എം) നേതാക്കൾ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് – വെൽഫെയർ പാർട്ടി കൂട്ട് കെട്ടിൻ്റെ തുടർച്ചയായി വേണം ഇതിനെ കാണാൻ. പരസ്യബന്ധം ഇല്ലാ എന്ന് പറയുമ്പോഴും രഹസ്യ ബന്ധം സംശയിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് എളമരം കരീം എം പി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ചില മണ്ഡലങ്ങളിൽ ബി ജെ പി നിർത്തിയത് ദുർബല സ്ഥാനാർത്ഥികളെയാണ്. വടകര, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിൽ ഇത് കാണാം. സംസ്ഥാന പ്രസിഡൻ്റിൻ്റ ജില്ലയിലെ ഈ നിലപാട് എന്ത് ഉദ്ദേശത്തിലാണെന്ന് ബി ജെ പി വ്യക്തമാക്കണം.

ജില്ലയിൽ എൽ ഡി എഫ് ചരിത്ര വിജയം നേടുമെന്നും സി പി ഐ (എം) നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ എന്നിവരും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News