വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍കരിക്കാനാണ് കേന്ദ്രവിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നത്: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍കരിക്കാനാണ് കേന്ദ്രവിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഈ വിദ്യാഭ്യാസനയത്തെ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ട്.

ഒരു സമൂഹത്തെ തകര്‍ക്കാന്‍ വിദ്യാഭ്യാസത്തെ ഉപയോഗിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസനയത്തെ കേരളം പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കും.

അതിന് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തിരുവമ്പാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സൗത്ത് കൊടിയത്തൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വി. വസീഫ് അധ്യക്ഷനായി.

ജോര്‍ജ് എം തോമസ് എം.എല്‍.എ, ജോളി ജോസഫ്, സിടിസി അബ്ദുള്ള, സത്താര്‍ കൊളക്കാടന്‍, കെ.പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന എൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും രവീന്ദ്രനാഥ് പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here