കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ; കോടിയേരി

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.
രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണം നടത്തി അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നും കോടിയേരി വിമര്‍ശിച്ചു.

പൗരത്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.ശത്രുക്കളേ പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് പെരുമാറുന്നത്. ഈ ഗവണ്‍മെന്റ് പോകാന്‍ കാത്തിരിക്കുകയാണ് തിരുവനന്തപുരം എയര്‍പോര്‍ട് അദാനിക്ക് നല്‍കാന്‍.

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്നും എവിടെയെങ്കിലും ആര്‍.എസ്.എസിന് പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ടോ എന്നും കോടിയേരി ചോദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 പോയിട്ട് മരുന്നിനു പോലും ബി.ജെ.പി വിജയിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് ബി.ജെ.പിയുമായി വോട് കച്ചവടം നടത്തിയതിനാലാണ് ബി.ജെ.പി ജയിച്ചത്. ഇത്തവണ വട്ടിയൂര്‍ക്കാവും തിരുവനന്തപുരം മണ്ഡലവും തമ്മിലുള്ള ഒത്തു കളിയാണ്. എല്ലാ മണ്ഡലങ്ങളിലും കൃത്യമായി നാമനിര്‍ദേശ പത്രിക നല്‍കിയ ബി.ജെ.പിക്ക് ഇവിടെ മാത്രം എന്തേ കഴിഞ്ഞില്ല.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ 8 ലക്ഷം കുടുംബങ്ങള്‍ക്കും വീട് വച്ചുനല്‍കും 2500 ആയി പെന്‍ഷന്‍ വര്‍ധിപ്പിക്കും. 600 കൊടുക്കാത്ത കോണ്‍ഗ്രസ് എങ്ങിനെ 3000 രൂപ കൊടുക്കും.

ഇടതു പക്ഷം ചെയ്യാന്‍ പറ്റുനതെ പറയൂ. സര്‍വേ റിപ്പോര്‍ട്ടുകള്‍ കണ്ട് അമിത ആത്മവിശ്വാസം പ്രകടിപ്പിക്കരുത്. ജയിക്കുന്ന കോണ്‍ഗ്രസുകാരാണ് ബി.ജെ.പിയാകുന്നത്. ബി.ജെ.പി.യെ എതിര്‍ക്കണമെങ്കില്‍ ദേശീയതലത്തില്‍ ഇടതു പക്ഷം ശക്തമാകണം. കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel