തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസില്‍ ഒരു വിഭാഗം ബിജെപിയിലേക്ക് പോകുമെന്ന് ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും. ഇരുവരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ വോട്ടൊഗ്രാഫിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
കോണ്‍ഗ്രസ് ജയിച്ച സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോകുന്ന പ്രവണതകളാണ് നമ്മള്‍ ഇപ്പോള്‍ സ്ഥിരം കാണുന്നത്.
ചുരുക്കത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി മുഴുവനായി വിലയ്ക്കു വാങ്ങുകയാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് തങ്ങള്‍ക്ക് ജയിച്ചാല്‍ മാത്രം പോരാ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഭരിക്കാന്‍ പറ്റുകയുള്ളു എന്ന്.
സത്യത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടായാല്‍ കൂടി ഭരിക്കാന്‍ പറ്റണമെന്നില്ല എന്നതാണ് ഇന്നത്തെ ഇന്ത്യയിലെ സാഹചര്യമെന്നു ഇരുവരും അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടേത് പരിതാപകരമായ അവസ്ഥയാണ്. കാരണം അത്ര കണ്ടു പുള്ളിക്ക് കോണ്‍ഗ്രസിന്റെ അവസ്ഥ തുറന്നു പറയേണ്ടി വന്നു. അങ്ങനെയൊക്കെ സത്യം പറയേണ്ട ഒരു ഗതികേടിലേക്ക് രാഹുല്‍ ഗാന്ധി എത്തപ്പെട്ടു എന്നതാണ് അവസ്ഥ.
അതുകൊണ്ടുതന്നെ ഇവര്‍ക്ക് 71 സീറ്റ് കൊടുത്താല്‍ പോരാ പകരം 100 കൊടുക്കേണ്ട അവസ്ഥയാണ്. എന്നാല്‍ക്കൂടി അവര്‍ക്ക് ഭരിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഒരുരീതിയില്‍ പറഞ്ഞാല്‍ ഒരു നെഗറ്റീവ് മെസ്സേജ് ആണ് ഇതിലൂടെ വരുന്നത്.
എന്നാല്‍ രാഹുല്‍ ഗാന്ധി പലപ്പോഴും ഇത്തരത്തിലുള്ള സത്യസന്ധമായ കാര്യങ്ങള്‍ തുറന്നു പറയാറുണ്ടെന്നും എന്നാല്‍ ഒരു സീസന്റ് രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കം രാഹുല്‍ ഗാന്ധിക്കില്ല എന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.