ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം

ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്.

ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച്ച തകര്‍ന്നതിന്റെ തെളിവ് ആണ് ഈ സംഭവം. പോലീസ് പോലും അക്രമികള്‍ക്ക് കൂട്ട് നില്‍ക്കുകയായിരുന്നു. തിരിച്ചറിയല്‍ രേഖ കാണിച്ചിട്ടും പോലീസ് കന്യാസ്ത്രീകളോട് മോശമായി പെരുമാറിയെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ബജറംഗ്ദല്‍ ആക്രമണത്തില്‍ ശക്മായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്ന് സിപിഐഎം അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here