ബാലശങ്കറിന്‍റെ ആരോപണത്തിന് ഒ രാജഗോപാലിന്‍റെ വെളിപ്പെടുത്തലാണ് മറുപടി ; സീതാറാം യച്ചൂരി

ബാലശങ്കറിന്റെ ആരോപണത്തിന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലാണ് മറുപടിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് വോട്ട് വാങ്ങിയാണ് ജയിച്ചതെന്ന് രാജഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതില്‍ നിന്ന് ആരൊക്കെ തമ്മിലാണ് ഡീല്‍ എന്ന് വ്യക്തമാണെന്നും സീതാറാം യച്ചൂരി പറഞ്ഞു.

കേരളത്തിൽ ഇടതു മുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ സാന്നിദ്ധ്യം.

അതേസമയം, കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണം നടത്തി അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. ശത്രുക്കളേ പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് പെരുമാറുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 പോയിട്ട് മരുന്നിനു പോലും ബി.ജെ.പി വിജയിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയതിനാലാണ് ബി.ജെ.പി ജയിച്ചത്. ഇത്തവണ വട്ടിയൂര്‍ക്കാവും തിരുവനന്തപുരം മണ്ഡലവും തമ്മിലുള്ള ഒത്തു കളിയാണ്. എല്ലാ മണ്ഡലങ്ങളിലും കൃത്യമായി നാമനിര്‍ദേശ പത്രിക നല്‍കിയ ബി.ജെ.പിക്ക് ഇവിടെ മാത്രം എന്തേ കഴിഞ്ഞില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here