കോൺഗ്രസ്സിന്റേത് ജീവൻ മരണപോരാട്ടം: വോട്ടോഗ്രാഫില്‍ രഞ്ജിപണിക്കരും ജോൺ ബ്രിട്ടാസും

കോണ്‍ഗ്രസ്സിന്റേത് ജീവന്‍ മരണപോരാട്ടമെന്ന് ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും. ഇരുവരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ വോട്ടൊഗ്രാഫിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും സാമൂഹിക ചരിത്രത്തെയും ബാധിച്ച തെരഞ്ഞെടുപ്പുകള്‍ ഇതിനു മുന്നേ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ആളുകള്‍ വളരെ ആകാംക്ഷയോടെ തിരഞ്ഞെടുപ്പുകള്‍ ഇതിനു മുന്നേ നാം കണ്ടിട്ടുമുണ്ട്.

അത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പാണ് ഇപ്പൊള്‍ നടക്കാന്‍ പോകുന്നത്. ഒരുപക്ഷേ 57ലെ തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ഒരു നിര്‍ണായക തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്.

കേരളത്തിലെ രാഷ്ട്രീയ ഭാവിയും കേരളത്തിലെ രാഷ്ട്രീയ ഗതിയും നാളെ ചിന്തിക്കേണ്ടുന്ന രാഷ്ട്രീയം എന്താണ് എന്നും തീരുമാനിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണ നടക്കാന്‍ പോകുന്നത്.

പണ്ടൊക്കെ ഒരു ഇലക്ഷനില്‍ പരാജയപ്പെട്ടാലും പിന്നീട് നിലനില്‍ക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ തിരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് പരിപൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.

പ്രത്യേകിച്ച് കോണ്‍ഗ്രസിനെ ആയിരിക്കും ഇത് ബാധിക്കുക. കര്‍ണാടകയിലും ആന്ധ്രയിലും പ്രത്യേകിച്ച് കേരളത്തിലും കോണ്‍ഗ്രസിന്റെ സാനിധ്യത്തിന് പ്രാധാന്യം കതൂടുതലാണ്.

വാസ്തവത്തില്‍ ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ഒരു ജീവന്മരണപ്പോരാട്ടം ആണ്. ഒരു ഉന്മൂലനത്തിന്റെ ഭീഷണി കോണ്‍ഗ്രസിന്റെ തലയ്ക്കുമീതെ തൂങ്ങുന്നു എന്നതാണ് സത്യാവസ്ഥ.

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചുവട് പിഴച്ചാല്‍ അത് തിരുത്താനാവാത്ത വലിയ ഒരു പിഴവ് ആയിരിക്കും. ചരിത്രത്തിലാദ്യമായി തുടര്‍ ഭരണത്തിന് സാധ്യത പ്രവചിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ് ഇത്.

കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന് കണ്ടറിയണം. ചുരുക്കത്തില്‍ സാധ്യതകള്‍ക്കും ബാധ്യതകള്‍ക്കും ഒരേപോലെ പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പ് കൂടിയാണിതെന്നും ഇരുവരും പരിപാടിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News