കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി

കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സന്‍ജയകുമാറിന് പരുക്ക്. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മണികണ്ഠന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

മണികണ്ഠന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയെ ചവിട്ടി താഴെയിട്ടു. പള്ളിച്ചല്‍ രാമവര്‍മ്മ സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു തമ്മിലടി നടന്നത്.

മണികണ്ഠന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണം.
ഇത് ചോദ്യം ചെയ്ത നേതാക്കള്‍ക്ക് തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News